നെ​യ്മ​ര്‍ പി​ണ​ങ്ങി
നെ​യ്മ​ര്‍ പി​ണ​ങ്ങി
Friday, July 28, 2017 11:46 AM IST
ന്യൂയോർക്ക്: ബ്ര​സീ​ലി​യ​ന്‍ സൂ​പ്പ​ര്‍ താ​രം നെ​യ്മ​ര്‍ സ​ഹ​ക​ളി​ക്കാ​ര​ന്‍ നെ​ല്‍സ​ണ്‍ സെ​മെ​ഡോ​യു​മാ​യി വ​ഴ​ക്കി​ട്ട് പ​രി​ശീ​ല​ന ഗ്രൗ​ണ്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി.​ബാ​ഴ്‌​സ​ലോ​ണ​യു​ടെ പ​രി​ശീ​ല​നം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സൂ​പ്പ​ര്‍താ​രം പി​ണ​ങ്ങി​പ്പോ​യ​ത്. അ​മേ​രി​ക്ക​യി​ല്‍നി​ന്ന് ഞാ​യ​റാ​ഴ്ച താ​ന്‍ മ​ട​ങ്ങു​ന്ന​ത് ടീ​മി​നൊ​പ്പ​മാ​യി​രി​ക്കി​ല്ലെ​ന്നും നെ​യ്മ​ര്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. നെ​യ്മ​ര്‍ ബാ​ഴ്‌​സ​ലോ​ണ വി​ടു​ക​യാ​ണെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍ക്കി​ടെ​യു​ണ്ടാ​യ സം​ഭ​വ​ങ്ങ​ള്‍ ടീം ​അ​ധി​കൃ​ത​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്.

സ്‌​പോ​ര്‍ട്‌​സ്‌​മെ​യി​ല്‍ പു​റ​ത്തു വി​ട്ട വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് താ​ര​ത്തി​ന്‍റെ വ​ഴ​ക്കും ഇ​റ​ങ്ങി​പ്പോ​ക്കും പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​നി​ടെ വ​ല​തു​ഭാ​ഗ​ത്തു നി​ന്നും അ​യ​ച്ച പ​ന്തി​നു നേ​ര്‍ക്ക് നെ​യ്മ​റും റൈ​റ്റ് ബാ​ക്ക് സെ​മെ​ഡോ​യും പാ​ഞ്ഞ​ടു​ത്തു. അ​തേ പ​ന്ത് ല​ക്ഷ്യം വ​ച്ച് ഹാ​വി​യ​ര്‍ മ​സ്‌​ക​രാ​നോ​യും ഇ​വ​ര്‍ക്കി​ട​യി​ലേ​ക്ക് വ​ന്ന​തോ​ടെ സെ​മെ​ഡോ പി​ന്‍മാ​റി. എ​ങ്കി​ലും സെ​മെ​ഡോ​യു​ടെ​നീ​ക്ക​ത്തി​ല്‍ അ​തൃ​പ്ത​നാ​യ നെ​യ്മ​ര്‍ അ​യാ​ള്‍ക്കു​നേ​രെ പ്ര​കോ​പ​ന​പ​ര​മാ​യ ആം​ഗ്യ​ങ്ങ​ള്‍ കാ​ണി​ക്കു​ക​യും ആ​ക്രോ​ശി​ക്കു​ക​യും ചെ​യ്തു. ഇ​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച സെ​ര്‍ജി​യോ​യു​ടെ കു​പ്പാ​യം വ​ലി​ച്ചു​കീ​റി നി​ല​ത്തെ​റി​ഞ്ഞി​ട്ടും ദേ​ഷ്യം തീ​രാ​ത്ത നെ​യ്മ​ര്‍ പ​ന്തി​ല്‍ ശ​ക്തി​യാ​യി തൊ​ഴി​ച്ച് ദൂ​രേ​ക്ക് തെ​റി​പ്പി​ക്കു​ക​യും സ്വ​ന്തം ബൂ​ട്ടു​ക​ള്‍ ഊ​രി​യെ​റി​യു​ക​യും ചെ​യ്തു. പി​ന്നീ​ട് ഗ്രൗ​ണ്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. സ്പാ​നി​ഷ് ലീ​ഗ് സീ​സ​ണ്‍ തു​ട​ങ്ങു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള പ​രി​ശീ​ല​ന ടൂ​റി​ലാ​ണ് ബാ​ഴ്‌​സ ഇ​പ്പോ​ള്‍. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ന്ന പ​രി​ശീ​ല​ന മ​ത്സ​ര​ങ്ങ​ളി​ല്‍ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് നെ​യ്മ​ര്‍ കാ​ഴ്ച വ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.