ശ്രീ​ശാ​ന്തിന്‍റെ ഹർജിയിൽ ബിസിസിഐക്കു നോ​ട്ടീ​സ് അ​യയ്​ക്കാ​ന്‍ നി​ര്‍​ദേ​ശം
ശ്രീ​ശാ​ന്തിന്‍റെ ഹർജിയിൽ ബിസിസിഐക്കു നോ​ട്ടീ​സ് അ​യയ്​ക്കാ​ന്‍ നി​ര്‍​ദേ​ശം
Monday, May 22, 2017 11:23 AM IST
കൊ​​​ച്ചി : ആ​​​ജീ​​​വ​​​നാ​​​ന്ത വി​​​ല​​​ക്കി​​​നെ​​​തി​​​രെ ക്രി​​​ക്ക​​​റ്റ് താ​​​രം ശ്രീ​​​ശാ​​​ന്ത് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ബി​​​സി​​​സി​​​ഐ​​​യു​​​ടെ ഇ​​​ട​​​ക്കാ​​​ല അ​​​ധ്യ​​ക്ഷ​​​ന്‍ വി​​​നോ​​​ദ് റാ​​​യ് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ര്‍​ക്ക് നോ​​​ട്ടീ​​​സ് അ​​​യ​​​യ്ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

ഒ​​​ത്തു​​​ക​​​ളി വി​​​വാ​​​ദ​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്ന് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സി​​​ല്‍ കോ​​​ട​​​തി കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്കി​​​യി​​​ട്ടും ത​​​നി​​​ക്കെ​​​തി​​​രെ ബി​​​സി​​​സി​​​ഐ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ ആ​​​ജീ​​​വ​​​നാ​​​ന്ത വി​​​ല​​​ക്ക് നീ​​​ക്കാ​​​ത്ത​​​തു ചോ​​​ദ്യം ചെ​​​യ്താ​​​ണ് ശ്രീ​​​ശാ​​​ന്ത് ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. നേ​​​ര​​​ത്ത ഈ ​​​ഹ​​​ര്‍​ജി​​​യി​​​ല്‍ ശ്രീ​​​ശാ​​​ന്തി​​​ന്‍റെ അ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ച്ച് ഇ​​​ട​​​ക്കാ​​​ല അ​​​ധ്യ​​​ക്ഷ​​​ന്‍ വി​​​നോ​​​ദ് റാ​​​യ്, സ​​​മി​​​തി​​​യം​​​ഗ​​​ങ്ങ​​​ളാ​​​യ വി​​​ക്രം ലി​​​മാ​​​യേ, ഡോ. ​​​രാ​​​മ​​​ച​​​ന്ദ്ര ഗു​​​ഹ, ഡ​​​യാ​​​ന എ​​​ഡു​​​ള്‍​ജി എ​​​ന്നി​​​വ​​​രെ കേ​​​സി​​​ല്‍ ക​​​ക്ഷി​​​യാ​​​ക്കി​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍​ന്നാ​​​ണ് ഇ​​​വ​​​ര്‍​ക്ക് നോ​​​ട്ടീ​​​സ് ന​​​ല്‍​കി നി​​​ല​​​പാ​​​ടു തേ​​​ടാ​​​ന്‍ ഇ​​​ന്ന​​​ലെ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ച​​​ത്.


എ​​​ന്‍. ശ്രീ​​​നി​​​വാ​​​സ​​​ന്‍ ബി​​​സി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന കാ​​​ല​​​ത്താ​​​ണ് ശ്രീ​​​ശാ​​​ന്തി​​​ന് വി​​​ല​​​ക്ക് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ​​​ത്. പി​​​ന്നീ​​​ട് സു​​​പ്രീം കോ​​​ട​​​തി ബി​​​സി​​​സി​​​ഐ​​​യു​​​ടെ ഭ​​​ര​​​ണ​​​സ​​​മി​​​തി പി​​​രി​​​ച്ചു​​വി​​​ട്ട് വി​​​നോ​​​ദ് റാ​​​യി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഇ​​​ട​​​ക്കാ​​​ല സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ച്ചു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഇ​​​ട​​​ക്കാ​​​ല സ​​​മി​​​തി​​​യു​​​ടെ നി​​​ല​​​പാ​​​ടി​​​ന് പ്രാ​​​ധാ​​​ന്യ​​​മു​​​ണ്ടെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ഇ​​​വ​​​രെ ക​​​ക്ഷി ചേ​​​ര്‍​ക്കാ​​​ന്‍ ശ്രീ​​​ശാ​​​ന്ത് അ​​​പേ​​​ക്ഷ ന​​​ല്‍​കി​​​യ​​​ത്.​​​ഹ​​​ര്‍​ജി ജൂ​​​ണ്‍ 19 ന് ​​​വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.