ബംഗളൂരു- ഹൈദരാബാദ് മത്സരം ഉപേക്ഷിച്ചു
ബംഗളൂരു- ഹൈദരാബാദ് മത്സരം ഉപേക്ഷിച്ചു
Tuesday, April 25, 2017 11:53 AM IST
മും​​ബൈ: ഇ​​ന്ത്യ​​ന്‍ പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ക്രി​​ക്ക​​റ്റി​​ല്‍ ഇ​​ന്ന​​ലെ ന​​ട​​ക്കണേടിയിരുന്ന ബംഗളൂരു- ഹൈദരാബാദ് മത്സരം മഴമൂലം ഉപേക്ഷിച്ചു. കനത്ത മഴയെത്തുടർന്ന് ഒരു പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്.ഇതോടെ ഇരുടീമിനും ഓരോ പോയിന്‍റ് വീതം ലഭിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന മും​​ബൈ ഇ​​ന്ത്യ​​ന്‍​​സ് - റൈ​​സിം​​ഗ് പൂ​​ന സൂ​​പ്പ​​ര്‍​​ജ​​യ്ന്‍റ്ു മത്സരത്തിൽ പൂനയ്ക്ക് മൂ​​ന്നു റ​​ണ്‍​​സ് വി​​ജ​​യം. ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത സൂ​​പ്പ​​ര്‍​​ജ​​യ്ന്‍റ് 20 ഓ​​വ​​റി​​ല്‍ ആ​​റു വി​​ക്ക​​റ്റി​​ന് 160 റ​​ണ്‍​​സ് എ​​ടു​​ത്തു. അ​​ജി​​ങ്ക്യ ര​​ഹാ​​നെ-​​രാ​​ഹു​​ല്‍ ത്രി​​പാ​​ഠി ഓ​​പ്പ​​ണിം​​ഗ് സ​​ഖ്യം 76 റ​​ണ്‍​​സാ​​ണ് അ​​ടി​​ച്ചെ​​ടു​​ത്ത​​ത്. ഇ​​തി​​നു​​ശേ​​ഷം മി​​ക​​ച്ച കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കാ​​ന്‍ പൂ​​ന​​യ്ക്കാ​​യി​​ല്ല. ര​​ഹാ​​നെ (32 പ​​ന്തി​​ല്‍ 38), ത്രി​​പാ​​ഠി (31 പ​​ന്തി​​ല്‍ 45) എ​​ന്നി​​വ​​രു​​ടെ വി​​ക്ക​​റ്റു​​ക​​ള്‍ വീ​​ഴ്ത്തി​​യ ക​​ര​​ണ്‍ ശ​​ര്‍​​മ​​യാ​​ണ് പൂ​​ന​​യെ ത​​ട​​ഞ്ഞ​​ത്. മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ മും​​ബൈ​​ക്ക് 20 ഓ​​വ​​റി​​ല്‍ എട്ടു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 157 റ​​ണ്‍​​സെ​​ടു​​ക്കാ​​നേ ക​​ഴി​​ഞ്ഞു​​ള്ളൂ. 39 പ​​ന്തി​​ല്‍ 58 റ​​ണ്‍​​സെ​​ടു​​ത്ത രോ​​ഹി​​ത് ശ​​ര്‍​​മ​​യ്ക്കും മും​​ബൈ​​യെ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.