കെ​​പി​​എ​​ല്‍: തൃ​​ശൂ​​ര്‍ എ​​ഫ്സി​​ക്കു ജ​​യം
Sunday, April 23, 2017 10:33 AM IST
കൊ​​ച്ചി: കേ​​ര​​ള പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്ബോ​​ള്‍ ചാ​ന്പ്യ​​ന്‍​ഷി​​പ്പി​​ല്‍ സെ​​ന്‍​ട്ര​​ല്‍ എ​​ക്സൈ​​സി​​ന് വീ​​ണ്ടും തോ​​ല്‍​വി. ഇ​​ന്ന​​ലെ കൊ​​ച്ചി അം​​ബേ​​ദ്ക​​ര്‍ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ എ​​ഫ്സി തൃ​​ശൂ​​രാ​​ണ് എ​​ക്സൈ​​സി​​നെ എ​​തി​​രി​​ല്ലാ​​ത്ത ഒ​​രു ഗോ​​ളി​​നു വീ​​ഴ്ത്തി​​യ​​ത്. ര​​ണ്ടു ടീ​​മും ഇ​​ഞ്ചോ​​ടി​​ഞ്ച് പോ​​രാ​​ടി​​യ മ​​ത്സ​​ര​​ത്തി​​ൽ തൊ​ണ്ണൂ​റാം മി​​നി​​റ്റില്‍ രാ​​ജേ​​ഷ് നേ​​ടി​​യ ഗോ​​ള്‍ തൃ​​ശൂ​​രി​​നു വി​​ജ​​യം സ​​മ്മാ​​നി​​ച്ചു.

നേ​​ര​​ത്തെ ര​​ണ്ടു​ത​​വ​​ണ തൃ​​ശൂ​​ര്‍ ടീം, ​​എ​​ക്സൈ​​സി​​ന്‍റെ വ​​ല കു​​ലു​​ക്കി​​യെ​​ങ്കി​​ലും ഓ​​ഫ് സൈ​​ഡാ​യി. ആ​ദ്യ​പ​കു​തി​യി​ൽ ഇ​​രു ടീ​​മു​​ം മി​​ക​​ച്ച ക​​ളി പു​​റ​​ത്തെ​​ടു​​ത്തെ​​ങ്കി​​ലും ഗോ​​ള്‍ അ​​ക​​ന്നു​നി​​ന്നു. എ​​ക്സൈ​​സ് മി​​ക​​ച്ച പ​​ല ആ​​ക്ര​​മ​​ണ​​ങ്ങ​​ളും മെ​​ന​​ഞ്ഞെ​​ടു​​ത്തെ​​ങ്കി​​ലും മു​​ന്നേ​​റ്റ​​നി​​ര ഇ​​വ ഗോ​​ളാ​​ക്കു​​ന്ന​​തി​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ട്ടു. സെ​​ന്‍​ട്ര​​ല്‍ എ​​ക്സൈ​​സ്, ഹോം ​​ഗ്രൗ​​ണ്ടി​​ല്‍ തു​​ട​​ര്‍​ച്ച​​യാ​​യ ര​​ണ്ടാം തോ​​ല്‍​വി​​യാ​​ണ് ഏ​​റ്റു​​വാ​​ങ്ങി​​യ​​ത്. ഗോ​​ള്‍ നി​​ല സൂ​​ചി​​പ്പി​​ക്കു​​ന്ന​​തി​​ലും ആ​​വേ​​ശ​​ക​​ര​​മാ​​യി​​രു​​ന്നു ക​​ളി. ഗോ​​ളി​​യു​​ടെ മി​​ക​​വാ​​ണ് പ​​ല​​പ്പോ​​ഴും തൃ​​ശൂ​​രി​​നെ ര​​ക്ഷ​​പ്പെ​​ടു​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.