ബ്ര​സീ​ല്‍ ഒ​ന്നാം റാ​ങ്കി​ല്‍
ബ്ര​സീ​ല്‍ ഒ​ന്നാം റാ​ങ്കി​ല്‍
Thursday, March 30, 2017 12:21 PM IST
സൂ​റി​ച്ച്: ഒ​രു​കാ​ല​ത്ത് ലോ​ക​ഫു​ട്‌​ബോ​ളി​ലും റാ​ങ്കിം​ഗി​ലും അ​നി​ഷേ​ധ്യ​ശ​ക്തി​യാ​യ വി​രാ​ജി​ച്ച ബ്ര​സീ​ല്‍ വീ​ണ്ടും ത​ല​പ്പ​ത്തേ​ക്ക്. ഏ​പ്രി​ല്‍ ആ​റാം തീ​യ​തി പു​റ​ത്തി​റ​ങ്ങു​ന്ന പു​തി​യ റാ​ങ്കിം​ഗ് പ​ട്ടി​ക​യി​ല്‍ ബ്ര​സീ​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തും. പ​രി​ശീ​ല​ക​ന്‍ ടി​റ്റെ​യു​ടെ കീ​ഴി​ല്‍ അ​വി​സ്മ​ര​ണീ​യ കു​തി​പ്പ് ന​ട​ത്തു​ന്ന ബ്ര​സീ​ല്‍ തു​ട​ര്‍ച്ച​യാ​യ 10 വി​ജ​യ​ങ്ങ​ളാ​ണു സ്വ​ന്ത​മാ​ക്കി​യ​ത്.

ലോ​ക​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ പ​രാ​ഗ്വെ​യെ 3-0നു ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തും ലോ​ക റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള അ​ര്‍ജ​ന്‍റീ​ന ബൊ​ളീ​വി​യ​യോ​ടു പ​രാ​ജ​യ​പ്പെ​ട്ട​തും ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന ബ്ര​സീ​ലി​ന്‍റെ കു​തി​പ്പി​നു കാ​ര​ണ​മാ​യി. ക​ഴി​ഞ്ഞ​യാ​ഴ്ച ക​രു​ത്ത​രാ​യ ഉ​റു​ഗ്വെ​യെ ബ്ര​സീ​ല്‍ 4-1നു ​തോ​ല്‍പ്പി​ച്ചി​രു​ന്നു. ഈ ​പ്ര​ക​ട​ന​മി​ക​വി​ല്‍ ബ്രസീൽ ലോ​ക​ക​പ്പി​നു യോ​ഗ്യ​ത നേ​ടു​ന്ന ആ​ദ്യ ടീ​മു​മാ​യി. ആ​റു വ​ര്‍ഷ​ത്തി​നു ശേ​ഷ​മാ​ണ് ബ്ര​സീ​ല്‍ ലോ​ക​റാ​ങ്കിം​ഗി​ല്‍ ഒ​ന്നാ​മ​തെ​ത്തു​ന്ന​ത്. അ​ര്‍ജ​ന്‍റീ​ന ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കാ​ണ് പി​ന്ത​ള്ള​പ്പെ​ട്ട​ത്.


ലാ​റ്റി​ന​മേ​രി​ക്ക​യി​ലെ മ​റ്റൊ​രു പ്ര​ധാ​ന ടീ​മാ​യ കൊ​ളം​ബി​യ ര​ണ്ടു സ്ഥാ​നം മു​ന്നേ​റി അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തി. ലോ​ക​റാ​ങ്കിം​ഗി​ല്‍ ആ​ദ്യ അ​ഞ്ചു ടീ​മു​ക​ളി​ല്‍ നാ​ലും ലാ​റ്റി​ന​മേ​രി​ക്ക​യി​ല്‍നി​ന്നു​ള്ള ടീ​മു​ക​ളാ​യി. നാ​ലാം സ്ഥാ​ന​ത്തു ചി​ലി​യു​ണ്ട്. ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ ജ​ര്‍മ​നി മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ആ​റാം സ്ഥാ​ന​ത്തു ഫ്രാ​ന്‍സും ഏ​ഴാം സ്ഥാ​ന​ത്തു ബെ​ല്‍ജി​യ​വും എ​ട്ടാം സ്ഥാ​ന​ത്തു പോ​ര്‍ച്ചു​ഗ​ലു​മ​ണ്. അ​തേ​സ​മ​യം, ഫു​ട്‌​ബോ​ളി​ല്‍ ഒരു​കാ​ല​ത്ത് വ​ന്‍ ശ​ക്തി​ക​ളാ​യി​രു​ന്ന നെ​ത​ർ​ല​ൻ​ഡ്സ് 32-ാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.