ദക്ഷിണാഫ്രിക്കയ്ക്കു പരന്പര
ദക്ഷിണാഫ്രിക്കയ്ക്കു പരന്പര
Wednesday, March 29, 2017 12:11 PM IST
ഹാ​മി​ല്‍ട്ട​ണ്‍: ന്യൂ​സി​ല​ന്‍ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര ദ​ക്ഷി​ണാ​ഫ്രി​ക്ക 1-0ന് ​നേ​ടി. പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ജ​യ​ത്തി​ന്‍റെ വ​ക്കി​ലാ​യി​രു​ന്ന ന്യൂ​സി​ല​ന്‍ഡി​നെ മ​ഴ ച​തി​ക്കു​ക​യാ​യി​രു​ന്നു. കി​വീ​സ് ഉ​യ​ര്‍ത്തി​യ 175 റ​ണ്‍സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡി​നു മു​ന്നി​ല്‍ അ​ഞ്ചു വി​ക്ക​റ്റി​ന് 85 എ​ന്ന നി​ല​യി​ല്‍ നാ​ലാം ദി​നം ത​ക​ര്‍ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക തോ​ല്‍വി​യെ ഉ​റ്റു​നോ​ക്കു​ക​യി​രു​ന്നു. എ​ന്നാ​ല്‍ അ​വ​സാ​ന ദി​നം ക​ന​ത്ത മ​ഴ പെ​യ്ത​തോ​ടെ ഒ​രു​ പ​ന്ത് പോ​ലും എ​റി​യാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ മ​ത്സ​രം സ​മ​നി​ല​യി​ലാ​യി. ക്യാ​പ്റ്റ​ന്‍ ഫാ​ഫ് ഡു​പ്ല​സി​സ് (15), ക്വി​ന്‍റ​ണ്‍ ഡി ​കോ​ക് (15) എ​ന്നി​വ​രാ​യി​രു​ന്നു ക്രീ​സി​ല്‍. രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു.


ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ലെ സെ​ഞ്ചു​റി​യി​ലൂ​ടെ കി​വീ​സി​ന് മി​ക​ച്ച ലീ​ഡ് സ​മ്മാ​നി​ച്ച ക്യാ​പ്റ്റ​ന്‍ കെ​യ്ന്‍ വി​ല്യം​സ​ണ്‍ മാ​ന്‍ ഓ​ഫ് ദ ​മാ​ച്ചാ​യി. സ്‌​കോ​ര്‍: ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് 314, ര​ണ്ടാം ഇ​ന്നിം​ഗ്‌​സ് 80/5. ന്യൂ​സി​ല​ന്‍ഡ് ഒന്നാം ​ഇ​ന്നിം​ഗ്‌​സ് 489.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.