ഗു​ര്‍മെ​ഹ​റി​നെ പി​ന്തു​ണ​ച്ചു ഗം​ഭീ​ര്‍
ഗു​ര്‍മെ​ഹ​റി​നെ  പി​ന്തു​ണ​ച്ചു ഗം​ഭീ​ര്‍
Wednesday, March 1, 2017 11:49 AM IST
ന്യൂ​ഡ​ല്‍ഹി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഏ​റെ ച​ര്‍ച്ച​ക​ള്‍ക്കു വ​ഴി​മ​രു​ന്നി​ട്ട​താ​ണ് ഗു​ര്‍മെ​ഹ​ര്‍ കൗ​റി​ന്‍റെ ഫെ​യ്‌​സ്ബു​ക്ക് പോ​സ്റ്റും ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം വീ​രേ​ന്ദ​ര്‍ സെ​വാ​ഗി​ന്‍റെ ട്വീ​റ്റും. പാ​ക്കി​സ്ഥാ​ന​ല്ല യു​ദ്ധ​മാ​ണ് ത​ന്‍റെ അ​ച്ഛ​നെ കൊ​ന്ന​തെ​ന്നാ​യി​രു​ന്നു കാ​ര്‍ഗി​ല്‍ യു​ദ്ധ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ജ​വാ​ന്‍റെ മ​ക​ളാ​യ ഗു​ര്‍മെ​ഹ​ര്‍ ഫെ​യ്‌​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്ത​ത്. തു​ട​ര്‍ന്ന്, ര​ണ്ടു ട്രി​പ്പി​ള്‍ സെ​ഞ്ചു​റി​യ​ടി​ച്ചു താ​ന​ല്ല, ത​ന്‍റെ ബാ​റ്റ് ആ​ണെ​ന്നാ​യി​രു​ന്നു സെ​വാ​ഗി​ന്‍റെ ട്വീ​റ്റ്. യു​ദ്ധ​ത്തി​നെ​തി​രേ​യു​ള്ള ആ​ശ​യം പ്ര​ക​ടി​പ്പി​ച്ച വി​ദ്യാ​ര്‍ഥി​നി​യെ ട്രോ​ളി​യ​തി​നു സെ​വാ​ഗി​നെ​തി​രേ രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​റ​ഞ്ഞി​രു​ന്നു. സെ​വാ​ഗി​നെ പി​ന്തു​ണ​ച്ചു മു​ന്‍ ഒ​ളി​മ്പി​ക് മെ​ഡ​ല്‍ ജേ​താ​വ് യോ​ഗേ​ശ്വ​ര്‍ ദ​ത്തും രം​ഗ​ത്തു വ​ന്നു.


അതേ സമയം, ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ സെ​വാ​ഗി​ന്‍റെ മു​ന്‍ ഓ​പ്പ​ണിം​ഗ് കൂ​ട്ടാ​ളി​യാ​യ ഗൗ​തം ഗം​ഭീ​റാ​ണ് ഡ​ല്‍ഹി യൂ​ണി​വേ​ഴ്‌​സി​റ്റി വി​ദ്യാ​ര്‍ഥി​നിയാ​യ ഗു​ര്‍മെ​ഹ​റി​നു പി​ന്തു​ണ​യാ​യി എ​ത്തി​. ആ​വി​ഷ്‌​കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​നു​ള്ള അ​വ​കാ​ശം എ​ല്ലാ​വ​ര്‍ക്കും തു​ല്യ​മാ​ണെ​ന്നും അ​ത് പ​ഠി​ക്കണമെന്നും നി​ത്യ​ജീ​വി​ത​ത്തി​ല്‍ ന​ട​പ്പി​ല്‍ വ​രു​ത്ത​ണെ​മെ​ന്നും വീ​ഡി​യോ​യി ഗം​ഭീ​ര്‍ ട്വീ​റ്റ് ചെ​യ്തു. ഇ​ത് പി​ന്നീ​ട് ഗു​ര്‍മെ​ഹ​ര്‍ റീ​ട്വീ​റ്റ് ചെ​യ്യു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.