ജി​ത്തു​റാ​യി​ക്ക് ലോ​ക​റി​ക്കാ​ർ​ഡ്
ജി​ത്തു​റാ​യി​ക്ക്  ലോ​ക​റി​ക്കാ​ർ​ഡ്
Wednesday, March 1, 2017 11:49 AM IST
ന്യൂ​ഡ​ല്‍ഹി: 10 മീ​റ്റ​ര്‍ പി​സ്റ്റ​ളി​ല്‍ വെ​ങ്ക​ലം നേ​ടി​യ​തി​നു പി​ന്നാ​ലെ ഷൂ​ട്ടിം​ഗ് ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​ന്‍ താ​രം ജി​ത്തു റാ​യി​ക്കു സു​വ​ര്‍ണ നേ​ട്ടം. 10 മീ​റ്റ​ര്‍ പി​സ്റ്റ​ളി​ല്‍ ലോ​ക റി​ക്കാ​ര്‍ഡോ​ടെ​യാ​ണ് ജി​ത്തു സ്വ​ര്‍ണം നേ​ടി​യ​ത്. ആ​ദ്യം പി​ന്നി​ലാ​യെ​ങ്കി​ലും പി​ന്നീ​ട് അ​സാ​മാ​ന്യ കു​തി​പ്പു ന​ട​ത്തി​യ ജി​ത്തു 230.1 പോ​യി​ന്‍റ് നേ​ടി​യാ​ണ് സ്വ​ര്‍ണ​നേ​ട്ട​ത്തി​ലേ​ക്കെ​ത്തി​യ​ത്. ഇ​ന്ത്യ​ന്‍ താ​രം അ​മ​ന്‍പ്രീ​ത് സിം​ഗ് ജി​ത്തുവിനു പി​ന്നാ​ലാ​യി വെ​ള്ളി നേ​ടി​യ​ത് ഇ​ന്ത്യ​ക്കു ഇ​ര​ട്ട​സൗ​ഭാ​ഗ്യ​മാ​യി. 226.9 പോ​യി​ന്‍റു​ക​ളാ​ണ് അ​മ​ന്‍പ്രീ​ത് സിം​ഗ് നേ​ടി​യ​ത്. 208 പോ​യി​ന്‍റു​ക​ളോ​ടെ ഇ​റാ​ന്‍റെ വാ​ഹി​ദ് ഗോ​ള്‍ക​ന്ധ​ന്‍ വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.