സ്പാ​നി​ഷ് ലീ​ഗി​ല്‍ ക​രു​ത്ത​രു​ടെ പോ​രാ​ട്ടം
Saturday, February 25, 2017 1:54 PM IST
മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ല്‍ ഇ​ന്ന് ബാ​ഴ്‌​സ​ലോ​ണ-​അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് പോ​രാ​ട്ടം. ഇന്ത്യൻ സമയം രാത്രി 8.45നാണ് മത്സരം. ഒ​ന്നാം സ്ഥാ​ന​ത്തെ​ത്താ​നുള്ള അവസരമാണ് ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് കൈ​വ​ന്നി​രി​ക്കു​ന്ന​ത്. ഇ​ന്ന് അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ തോ​ല്‍പ്പി​ക്കാ​നാ​യാ​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്‍മാ​ര്‍ക്ക് പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ താ​ത്കാ​ലി​മാ​യി​ട്ടെ​ങ്കി​ലും ഒ​ന്നാം സ്ഥാ​ന​ത്തെ​ത്താം. അ​ത്‌​ല​റ്റി​ക്കോ​യു​ടെ സ്വ​ന്തം വി​ചെ​ന്‍റെ കാ​ല്‍ഡെ​റോ​ണി​ലാ​ണ് മ​ത്സ​രം. ഒ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്ന റ​യ​ല്‍ മാ​ഡ്രി​ഡി​ന് വ​ല​ന്‍സി​യ​യോ​ടെ നേ​രി​ട്ട 2-1ന്‍റെ ​തോ​ല്‍വി​യാ​ണ് ബാ​ഴ്‌​സ​ലോ​ണ​യു​ടെ ഒ​ന്നാം ന​ന്പ​ർ സാ​ധ്യ​ത​ക​ള്‍ക്ക് ആ​ക്കം കൂ​ട്ടി​യ​ത്. എ​ന്നാ​ൽ ചാ​മ്പ്യ​ന്‍സ് ലീ​ഗി​ന്‍റെ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ പാ​രീ സാ​ന്‍ ഷെ​ര്‍മ​യി​നി​ല്‍നി​ന്നേ​റ്റ 4-0ന്‍റെ ​തോ​ല്‍വി ഇ​പ്പോ​ഴും ബാ​ഴ്‌​സ​ലോ​ണ​യെ വി​ടാ​തെ പി​ന്തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ​യാ​ഴ്ച ലെ​ഗ​ന്‍സി​നെ 2-1ന് ​തോ​ല്‍പ്പി​ക്കാ​ന്‍ ല​യ​ണ​ല്‍ മെ​സി​യു​ടെ പെ​നാ​ല്‍റ്റി​ക്കാ​യി അ​വ​സാ​നം വ​രെ കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു.


പ​ട്ടി​ക​യി​ല്‍ നാ​ലാം സ്ഥാ​ന​ത്തു​ള്ള അ​ത്‌​ല​റ്റി​ക്കോ നി​ല​വി​ല്‍ മി​ക​ച്ച ഫോ​മി​ലാ​ണ്. കെ​വി​ന്‍ ഗെ​യ്‌​മേ​റോ, ഫെ​ര്‍ണാ​ണ്ടോ ടോ​റ​സ്, അ​ന്റോ​ണി ഗ്രീ​സ്മാ​ന്‍, യാ​നി​ക് ക​രാ​സ്‌​കോ എ​ന്നി​വ​ര്‍ ഗോ​ള്‍ നേ​ടു​ന്ന​ത് ഡി​യേ​ഗോ സി​മി​യോ​ണി​ക്ക് ആ​ശ്വാ​സം ന​ല്‍കു​ന്നു. ഇ​വ​രെ നേ​രി​ടാ​ന്‍ ലൂ​യി എ​ന്‍‌റി​ക്കി​ന്‍റെ ടീ​മി​ന് പ്ര​തി​രോ​ധം ശ​ക്തി​പ്പെ​ടു​ത്തി​യേ തീ​രൂ.

രാ​ത്രി​ 1.15ന് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡ് എ​വേ പോ​രാ​ട്ട​ത്തി​ല്‍ വി​യ്യ​റ​യ​ലി​നെ നേ​രി​ടും. ക​ഴി​ഞ്ഞ നാ​ല് എ​വേ മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​ന്നി​ല്‍ മാ​ത്രം ജ​യി​ച്ച റ​യ​ലി​ന് ഈ ​മ​ത്സ​രം ജ​യി​ച്ചാ​ല്‍ പോ​യി​ന്‍റ് നി​ല​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​രാ​നാ​കും. വി​യ്യാ​റ​യ​ലാ​ണെ​ങ്കി​ല്‍ ഈ ​സീ​സ​ണി​ലെ ഹോം ​മ​ത്സ​ര​ങ്ങ​ളി​ല്‍ ര​ണ്ടെ​ണ്ണ​ത്തി​ല്‍ മാ​ത്ര​മേ തോ​റ്റി​ട്ടു​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.