പ​രി​ക്ക്; ലീ​ഗ് ക​പ്പ് ഫൈ​ന​ലി​നു റൂ​ണി​യി​ല്ല
പ​രി​ക്ക്; ലീ​ഗ് ക​പ്പ്  ഫൈ​ന​ലി​നു റൂ​ണി​യി​ല്ല
Tuesday, February 21, 2017 1:41 PM IST
മാ​ഞ്ച​സ്റ്റ​ര്‍: ലീ​ഗ് ക​പ്പ് ഫൈ​ന​ലി​നൊ​രു​ങ്ങു​ന്ന മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന് നാ​യ​ക​ന്‍ വെ​യ്ന്‍ റൂ​ണി​യെ ന​ഷ്ട​മാ​കും. പേ​ശി​ക്കേ​റ്റ പ​രി​ക്കു​മൂ​ലം വി​ശ്ര​മി​ക്കു​ന്ന റൂ​ണി​യെ ക​ളി​പ്പി​ക്കാ​നാ​വി​ല്ലെ​ന്ന് യു​ണൈ​റ്റ​ഡ് പ​രി​ശീ​ല​ക​ന്‍ ഹൊ​സെ മൗ​റീ​ഞ്ഞോ​യാ​ണ് വ്യ​ക്ത​മാ​ക്കി​യ​ത്.

ഞാ​യ​റാ​ഴ്ച സ​താം​പ്ട​ണെ​തി​രേ​യാ​ണ് ലീ​ഗ് ക​പ്പ് ഫൈ​ന​ലി​ല്‍ യു​ണൈ​റ്റ​ഡി​ന്‍റെ പോ​രാ​ട്ടം. മാ​ഞ്ച​സ്റ്റ​റി​ന്‍റെ ഏ​ക്കാ​ല​ത്തെ​യും വ​ലി​യ ഗോ​ള്‍ സ്‌​കോ​റ​റാ​യ റൂ​ണി ഫെ​ബ്രു​വ​രി​യി​ല്‍ ഇ​തു​വ​രെ ക​ള​ത്തി​ലി​റ​ങ്ങി​യി​ട്ടി​ല്ല. റൂ​ണി​യെ കൂ​ടാ​തെ ഡി​ഫ​ന്‍ഡ​ര്‍ ഫി​ല്‍ ജോ​ണ്‍സ​ണെ​യും പ​രി​ക്കു​മൂ​ലം ടീ​മി​ന് ന​ഷ്ട​മാ​കും. നാ​ലു വ​ട്ടം ലീ​ഗ് ക​പ്പ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള മാ​ഞ്ച​സ്റ്റ​ര്‍ ഹ​ള്‍സി​റ്റി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​നു യോ​ഗ്യ​ത നേ​ടി​യ​ത്. ലി​വ​ര്‍പൂ​ളി​നെ മ​റി​ക​ട​ന്നാ​ണ് സ​താം​പ്ട​ണ്‍ ഫൈ​ന​ലി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.