എ​ഫ്എ ക​പ്പ്: മാഞ്ച. ​യു​ണൈ​റ്റ​ഡ് - ചെൽസി ക്വാ​ര്‍ട്ട​ര്‍ പോര്
Monday, February 20, 2017 1:59 PM IST
ല​ണ്ട​ന്‍: എ​ഫ്എ ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ ഇം​ഗ്ലീ​ഷ് ഗ്ലാ​മ​ര്‍ ടീ​മു​ക​ളാ​യ ചെ​ല്‍സി​യും മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡും ക്വാ​ര്‍ട്ട​റി​ല്‍ നേ​ര്‍ക്കു​നേ​ര്‍. ഇ​ന്ന​ലെ ന​ട​ന്ന പ്രീ​ക്വാ​ര്‍ട്ട​ര്‍ പോ​രാ​ട്ട​ത്തി​ല്‍ യു​ണൈ​റ്റ​ഡ് എ​വേ ഗ്രൗ​ണ്ടി​ല്‍ ബ്ലാ​ക്‌​ബേ​ണി​നെ 2-1നു ​കീ​ഴ​ട​ക്കി ക്വാ​ര്‍ട്ട​റി​ല്‍ ക​ട​ന്നു. ചെ​ല്‍സി ക​ഴി​ഞ്ഞ ദി​വ​സം വോ​ള്‍വെ​സി​നെ 2-0നു ​മ​റി​ക​ട​ന്ന് അ​വ​സാ​ന എ​ട്ടി​ല്‍ ഇ​ടം​പി​ടി​ച്ചി​രു​ന്നു.

ഒ​രു ഗോ​ളി​നു പി​ന്നി​ല്‍നി​ന്ന​ശേ​ഷ​മാ​യി​രു​ന്നു ചു​വ​ന്ന ചെ​കു​ത്താ​ന്മാ​ര്‍ ജ​യി​ച്ചു​ക​യ​റി​യ​ത്. 17-ാം മി​നി​റ്റി​ല്‍ ഡാ​നി ഗ്ര​ഹാ​മി​ന്‍റെ ഗോ​ളി​ല്‍ മു​ന്നി​ല്‍ക​ട​ന്ന ബ്ലാ​ക്‌​ബേ​ണി​നെ 27-ാം മി​നി​റ്റി​ല്‍ മാ​ര്‍ക​സ് റാ​ഷ്‌​ഫോ​ഡി​ലൂ​ടെ യു​ണൈ​റ്റ​ഡ് ഒ​പ്പ​മെ​ത്തി. 75-ാം മി​നി​റ്റി​ല്‍ സ്ലാ​ട്ട​ന്‍ ഇ​ബ്രാ​ഹി​മോ​വി​ച്ച് യു​ണൈ​റ്റ​ഡി​നു ജ​യം സ​മ്മാ​നി​ച്ച ഗോ​ള്‍ നേ​ടി. പോ​ള്‍ പോ​ഗ്ബ യു​ണൈ​റ്റ​ഡി​ന്‍റെ പ​കു​തി​യി​ല്‍നി​ന്ന് ഉ​യ​ര്‍ത്തി​ന​ല്കി​യ ലോം​ഗ്‌​റേ​ഞ്ച് പാ​സി​ല്‍നി​ന്നാ​യി​രു​ന്നു ഇ​ബ്രാ ഗോ​ള്‍ പി​റ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.