നെ​യ്മ​ര്‍ യൂ​റോ​പ്പി​ലെ ഏ​റ്റ​വും വിലയേ​റി​യ താ​രം
നെ​യ്മ​ര്‍ യൂ​റോ​പ്പി​ലെ ഏ​റ്റ​വും വിലയേ​റി​യ താ​രം
Tuesday, January 17, 2017 2:20 PM IST
ബാ​ഴ്‌​സ​ലോ​ണ: യൂ​റോ​പ്പി​ലെ ഏ​റ്റ​വും വിലയേ​റി​യ താ​ര​മാ​യി സ്പാ​നി​ഷ് ക്ല​ബ് ബാ​ഴ്‌​സ​ലോ​ണ​യു​ടെ ബ്ര​സീ​ല്‍ താ​രം നെ​യ്മ​ര്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സി​ഐ​ഇ​എ​സി​ന്‍റെ ക​ണ​ക്കെ​ടു​പ്പി​ലാ​ണ് നെ​യ്മ​ർ മു​ന്നി​ലെ​ത്തി​യ​ത്. സ​ഹ​താ​രം ല​യ​ണ​ല്‍ മെ​സി​യെ പി​ന്ത​ള്ളി​യാ​ണ് നെ​യ്മ​ര്‍ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ട്രാ​ന്‍സ്ഫ​ര്‍ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് മൂ​ല്യം നി​ശ്ച​യി​ച്ച​ത്. നെ​യ്മ​റി​നു മൂ​ല്യം 14.9 കോ​ടി പൗ​ണ്ടാ​ണ്. മെ​സി​ക്കു ര​ണ്ടാം സ്ഥാ​നം ല​ഭി​ച്ച​പ്പോ​ള്‍ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന്‍റെ അ​ന്‍റോ​ണി ഗ്രി​സ്മാ​ൻ മൂ​ന്നാ​മ​താ​യി. ആ​ദ്യ അ​ഞ്ചി​ല്‍ സ്‌​പെ​യി​നി​ല്‍ നി​ന്ന​ല്ലാ​തെ ഇ​ടം പി​ടി​ച്ച​ത് അ​ഞ്ചാ​മ​തു​ള്ള മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ പോ​ള്‍ പോ​ഗ്‌​ബെ മാ​ത്ര​മാ​ണ്. ഈ ​വ​ര്‍ഷം ഫി​ഫ​യു​ടെ മി​ക​ച്ച താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ പ​ട്ടി​ക​യി​ല്‍ ഏ​ഴാം സ്ഥാ​ന​ത്താ​ണ്. റൊ​ണോ​യു​ടെ സ​ഹ​താ​രം ബെ​യ്ൽ‍ 14-ാം സ്ഥാ​നം കൊ​ണ്ട് തൃ​പ്തി​പ്പെ​ട്ട​പ്പോ​ള്‍ ടോ​ട്ട​ന​ത്തി​ന്‍റെ ഹാ​രി കെ​യ്‌​നും ഡെയ്ൽ അ​ലി​യും ആ​ദ്യ പ​ത്തി​ല്‍ ഇ​ടം പി​ടി​ച്ചു. ക​ളി​ക്കാ​രു​ടെ പ്ര​ക​ട​നം, പ്രാ​യം, ക​രാ​റി​ന്‍റെ ദൈ​ര്‍ഘ്യം തു​ട​ങ്ങി​യ​വ പ​രി​ഗ​ണി​ച്ചാ​ണ് മൂ​ല്യം ക​ണ​ക്കാ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.