സിറ്റി പൊട്ടി; എവര്‍ട്ടണു മികച്ച ജയം
Sunday, January 15, 2017 10:30 AM IST
ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണു തകര്‍പ്പന്‍ ജയം. സ്വന്തം ഗ്രൗണ്ടില്‍ കളിച്ച എവര്ട്ടണ് എതിരില്ലാത്ത നാലു ഗോളിനു മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്തു. റൊമേലു ലുക്കാക്കു (34), കെവിന് മിറാലസ് (47), ടോം ഡേവിസ് (79), അഡേമൊല ലൂക്മാന് (90+4) എന്നിവരുടെ ഗോളുകളിലാണ് എവര്ട്ടണ് പെപ് ഗാര്‍ഡിയോളയുടെ ടീമിന്റെ കഥകഴിച്ചത്.