ക്രോസ് കൺട്രിയിൽ പാലക്കാടും കോഴിക്കോടും
ക്രോസ് കൺട്രിയിൽ പാലക്കാടും കോഴിക്കോടും
Tuesday, December 6, 2016 1:37 PM IST
തേഞ്ഞിപ്പലം: വളഞ്ഞ വഴികളിലൂടെയുള്ള ഓട്ടത്തിൽ പാലക്കാടും കോഴിക്കോടും ചാമ്പ്യന്മാർ. മേളയുടെ സമാപനദിനമായ ഇന്നലെ നടന്ന ക്രോസ് കൺട്രിയിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും പെൺകുട്ടികളിൽ കോഴിക്കോടും പൊന്നണിഞ്ഞു. ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് പറളിയുടെ പി. എൻ. അജിത് 15 മിനിറ്റ് 05.80 സെക്കൻഡിൽ സ്വർണം നേടിയപ്പോൾ ഇടുക്കി വണ്ണപ്പുറം എസ്എൻഎം ഹൈസ്കൂളിന്റെ എസ്. എ. അഭിജിത് (15 മിനിറ്റ് 20.10 സെക്കൻഡ്) വെള്ളി നേടി. കോഴിക്കോട് കട്ടിപ്പാറ ഹോളിഫാമിലി എച്ചഎസിന്റെ സെബിൻ സെബാസ്റ്റ്യനാണ് വെങ്കലം. സമയം 15 മിനിറ്റ് 38.60 സെക്കൻഡ്.


പെൺകുട്ടികളുടെ വിഭാഗത്തിൽ സാമൂതിരിയുടെ നാട്ടുകാർ സ്വർണം നേടി കരുത്തുതെളിയിച്ചു. കോഴിക്കോട് കട്ടിപ്പാറ ഹോളിഫാമിലി എച്ച്എസിന്റെ കെ. ആർ. ആതിര 10 മിനിറ്റ് 05.80 സെക്കൻഡിൽ ഫിനിഷ് ചെയ്ത് പൊന്നണിഞ്ഞപ്പോൾ മുണ്ടൂർ സ്കൂളിലെ പെൺകുട്ടികളിലൂടെ പാലക്കാട് വെള്ളിയും വെങ്കലവും പിടിച്ചെടുത്തു. യു.ആതിര(10 മിനിറ്റ് 27.40 സെക്കൻഡ്)യ്ക്കാണ് വെള്ളി. എം. എൻ. അഞ്ജന (10 മിനിറ്റ് 37.50 സെക്കൻഡ്) വെങ്കലം നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.