മീറ്റ് റിക്കാർഡോടെ അമൽ
മീറ്റ് റിക്കാർഡോടെ അമൽ
Saturday, December 3, 2016 2:34 PM IST
തേഞ്ഞിപ്പലം: സംസ്‌ഥാന സ്കൂൾ കായികോത്സവത്തിൽ ആദ്യദിനത്തിൽ തന്നെ കോതമംഗലം മാർബേസിലിനു മീറ്റ് റിക്കാർഡ്. സീനിയർ വിഭാഗം ആൺകുട്ടികളുടെ ഡിസ്കസ്ത്രോയിൽ മീറ്റ് റിക്കാർഡോടെ അമൽ പി.രാഘവ് ആണ് എറണാകുളത്തെ പൊന്നണിയിച്ചത്. ഈയിനത്തിൽ നിലവിലെ റിക്കാർഡായ 41.07 മീറ്റർ പിന്തള്ളി 44.09 മീറ്ററായി ഉയർത്തിയാണ് അമൽ റിക്കാർഡിട്ടത്. കഴിഞ്ഞ തവണ ഈയിനത്തിൽ അമലിനു വെള്ളിയായിരുന്നു. നേരത്തെ അണ്ടർ–20 വിഭാഗത്തിൽ മീറ്റ് റിക്കാർഡോടെ സ്വർണം നേടിയിരുന്നു. ഷോട്പുട്ടിലും അമൽ മത്സരിക്കുന്നുണ്ട്. മാർബേസിലിന്റെ സുവർണ താരമായിരിക്കുകയാണ് അമൽ പി. രാഘവ്. അമലിനു ഈ നേട്ടത്തിലേക്കു നയിച്ചത് കായികാധ്യാപകനായ കോതമംഗലത്തെ ചാൾസ് ഇടപ്പാട്ടാണ്.


ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ നടുവിലെ മഠത്തിൽപറമ്പ് ബിഫയുടെയും പുഷ്പചന്ദ്രന്റെയും മകനായ അമൽ പി. രാഘവ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.