ബയേണിനു ജയം
ബയേണിനു ജയം
Sunday, October 23, 2016 11:23 AM IST
മ്യൂണിക്: ജർമൻ ബുണ്ടെസ് ലിഗ ഫുട്ബോളിൽ ബയേൺ മ്യൂണിക് എതിരില്ലാത്ത രണ്ടു ഗോളിനു ബൊറൂസിയ മോൺചെൻഗ്ലാഡ്ബാഷിനെ തോൽപ്പിച്ചു. ബയേണിനുവേണ്ടി ആർതുറോ വിദാൽ (16), ഡഗ്ലസ് കോസ്റ്റ (31) എന്നിവരാണ് ഗോൾ നേടിയത്. ബയേണുമായി കഴിഞ്ഞ നാലു കളിയിലും തോൽക്കാത്ത ഗ്ലാഡ്ബാഷ് അലയൻസ് അരീനയിൽ തീർത്തും നിറംമങ്ങിപ്പോയി. ആദ്യ അര മണിക്കൂറിൽ വീണ ഗോളുകൾ മത്സരത്തിന്റെ വിധി നിർണയിച്ചു. വിദാലിന്റെ ശക്‌തമായ ഹെഡർ ഗോൾ കീപ്പർ യാൻ സോമർക്ക് ഒരവസരവും നൽകാതെ വലയിൽ കയറി. പതിനഞ്ചു മിനിറ്റുകൂടി കഴിഞ്ഞപ്പോൾ ഡഗ്ലസ് കോസ്റ്റയും വല കുലുക്കി നിലവിലെ ചാമ്പ്യന്മാരുടെ ലീഡ് ഉയർത്തി. 71–ാം മിനിറ്റിലാണ് ഗ്ലാഡ്ബാഷിൽനിന്നും വല ലക്ഷ്യമാക്കി ഒരു ഷോട്ട് പിറന്നത്. എട്ട് കളിയിൽ ആറ് ജയവും രണ്ടു സമനിലയുമായി 20 പോയിന്റുള്ള ബയേണാണ് ഒന്നാം സ്‌ഥാനത്ത്. അത്രതന്നെ കളിയിൽ 17 പോയിന്റുള്ള ഹെറാത്ത രണ്ടാമതും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.