ഭാരോദ്വഹകൻ വാഹനാപകടത്തിൽ മരിച്ചു
Friday, October 21, 2016 12:11 PM IST
ഭിവാനി: ദക്ഷിണേഷ്യൻ ഗെയിംസിൽ സ്വർണമെഡൽ സ്വന്തമാക്കിയ ഇന്ത്യയുടെ ഭാരോദ്വഹകൻ പരാസ് (19) വാഹനാപകടത്തിൽ മരിച്ചു. തന്റെ കൂട്ടുകാരനും പരിശീലകനുമൊപ്പം യാത്രചെയ്യുകയായിരുന്ന പരാസിന്റെ വാഹനം ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്‌ഥലത്തുവച്ച് പരാസ് മരിച്ചു. കൂട്ടുകാരൻ അമിത്തും കോച്ച് സന്ദിപും ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.