രാജഗിരിക്കു ജയം
Friday, October 21, 2016 12:11 PM IST
കോട്ടയം: രാജഗിരിയിൽ നടക്കുന്ന 31–ാമത് ഫാ. ഫ്രാൻസിസ് സെയ്ൽസ് ട്രോഫി ദക്ഷിണേന്ത്യാ ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ രാജഗിരി സ്കൂൾ വിജയത്തോടെ തുടങ്ങി. ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴഞ്ചേരി സെന്റ് തോമസ് എച്ച്എസ്എസിനെയാണ് രാജഗിരി സ്കൂൾ പരാജയപ്പെടുത്തിയത്. സ്കോർ: 48–37. മറ്റൊരു മത്സരത്തിൽ മാന്നാനം സെന്റ് എഫ്രേംസ്, കോട്ടയം ഗിരിദീപത്തെ പരാജയപ്പെടുത്തി. സ്കോർ: 63–45. പെൺകുട്ടികളുടെ വിഭാഗത്തിൽ ആദ്യമത്സരത്തിൽ കൊരട്ടി ലിറ്റിൽ ഫ്ളവർ ഗിരിദീപത്തെ പരാജയപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.