ഭാഗ്യമുദ്ര നവംബർ 14ന്
Wednesday, October 19, 2016 12:06 PM IST
കൊച്ചി: 2017ലെ അണ്ടർ–17 ലോകകപ്പിന്റെ ഭാഗ്യമുദ്ര പ്രകാശനവും ആദ്യവേദിയായി തെരഞ്ഞെടുക്കപ്പെട്ട കൊച്ചിയിൽ നടക്കും. നവംബർ 14നു ശിശുദിനത്തിൽ എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിലാണു ചടങ്ങ് നടക്കുക. ലോകശ്രദ്ധ നേടുന്ന തരത്തിലുള്ള ചടങ്ങുകളായിരിക്കും ഭാഗ്യമുദ്രയുടെ പ്രകാശനത്തോടനുബന്ധിച്ചു നടത്തുകയെന്നു ഫിഫ സംഘം വ്യക്‌തമാക്കി. ചാമ്പ്യൻഷിപ്പിന്റെ ലോഗോ കഴിഞ്ഞ മാസം ഗോവയിൽ നടന്ന ചടങ്ങിൽ പുറത്തിറക്കിയിരുന്നു. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.