ബാസ്കറ്റ്ബോൾ ലീഗ്: റീജണൽ മത്സരങ്ങൾ പൂർത്തിയായി
ബാസ്കറ്റ്ബോൾ ലീഗ്: റീജണൽ മത്സരങ്ങൾ പൂർത്തിയായി
Thursday, September 22, 2016 11:50 AM IST
കോഴിക്കോട്: ഇന്ത്യൻ സ്കൂൾ ബാസ്കറ്റ്ബോൾ ലീഗിൽ റീജണൽ മത്സരങ്ങൾ പൂർത്തിയായി. ഗ്രൂപ്പ് സിയിലെ മത്സരങ്ങളാണ് പൂർത്തിയായത്. മാനാഞ്ചിറ മൈതാനത്താണ് മത്സരങ്ങൾ നടന്നത്. പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും ആൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളവും യോഗ്യത നേടി. വനിതകളുടെ മത്സരത്തിൽ സെന്റ് മൈക്കിൾസ് എച്ച്എസ്എസ് പ്രസന്റേഷൻ സ്കൂളിനെയും പ്രോവിഡൻസ് ജിഎച്ച്എസ് തലശേരി ജിവിഎച്ച്എസ്എസിനെയും പരാജയപ്പെടുത്തി. സെന്റ് മൈക്കിൾസ് 39–30 നും പ്രോവിഡൻസ് 48–23 നും വിജയിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ തേവര എസ്എച്ച് സിഎംഐ പബ്ലിക് സ്കൂൾ പുളിങ്കുന്ന് സെന്റ് ജോസഫ് എച്ച്എസ്എസിനെയും രാജഗിരി സ്കൂൾ വടുതല ചിന്മയ സ്കൂളിനെയും പരാജയപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.