നിർണായക മത്സരത്തിൽ ഇന്ത്യ ഇന്ന് ഇറാനെതിരേ
Tuesday, September 20, 2016 11:59 AM IST
മഡ്ഗാവ്: നോക്കൗട്ട് ഘട്ടത്തിലേക്കുള്ള പ്രവേശനം പ്രതീക്ഷിച്ച് എഎഫ്സി ചലഞ്ച് അണ്ടർ 16 ഫുട്ബോളിൽ ഇന്ത്യ ഇന്ന് ഇറാനെ നേരിടും. ആദ്യമത്സരത്തിൽ അപ്രതീക്ഷിതമായി യുഎഇയോടു പരാജയപ്പെട്ട ഇന്ത്യ രണ്ടാം മത്സരത്തിൽ സൗദി അറേബ്യയോടു സമനില വഴങ്ങി. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ മാത്രമേ ഇന്ത്യക്ക് നോക്കൗട്ടിൽ കടക്കാനാകൂ. രണ്ടു ഗോളിനു ലീഡ് നേടിയ ശേഷമാണ് ഇന്ത്യ യുഎഇക്കെതിരേ തോറ്റത്. അണ്ടർ 17 ലോകകപ്പിനുള്ള ടീമിനെ ഒരുക്കുക എന്ന ദൗത്യമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.