യുഎസ് ടെന്നീസ് അസോസിയേഷനെതിരേ യൂജെനിയുടെ കേസ്
യുഎസ് ടെന്നീസ് അസോസിയേഷനെതിരേ യൂജെനിയുടെ കേസ്
Wednesday, August 31, 2016 12:02 PM IST
ന്യൂയോർക്ക്: കനേഡിയൻ ടെന്നീസ് റാണി യൂജെനി ബുഷാർ യുഎസ് ടെന്നീസ് അസോസിയേഷനെതിരേ കേസ് ഫയൽ ചെയ്തു. യുഎസ് ഓപ്പണിൽ ആദ്യ റൗണ്ടിൽ ചെക് താരം കാതറീന സിനിയക്കോവയോട് പരാജയപ്പെട്ടതിനു ശേഷമായിരുന്നു താരത്തിന്റെ നീക്കം. കഴിഞ്ഞ വർഷം ഇവിടെ നാലാം റൗണ്ടുവരെയെത്താൻ ആരാധകർ ജെനിയെന്നു വിളിക്കുന്ന ബുഷാറിനു കഴിഞ്ഞിരുന്നു.

മത്സരത്തിനു മുമ്പ് ഫിസിയോതെറാപ്പി റൂമിൽ തലയിടിച്ചു വീണതാണ് യൂജെനിയെ ചൊടിപ്പിച്ചത്. സ്വതവേ വെളിച്ചം കുറഞ്ഞ ഫിസിയോതെറാപ്പി റൂമിന്റെ തറ വഴുവഴുക്കലുള്ളതും അപകടകരവുമായ വസ്തുവുമുപയോഗിച്ചാണ് ക്ലീൻ ചെയ്തതെന്നും ഇതാണ് താൻ വീഴാൻ കാരണമെന്നും ആരോപിച്ചാണ് യൂജെനി കേസ് ഫയൽ ചെയ്തത്. തലയ്ക്ക് ക്ഷതമേറ്റതിനാൽ ഈ വർഷം ശേഷിക്കുന്ന മത്സരങ്ങൾ യൂജെനിക്കു നഷ്‌ടപ്പെടാൻ സാധ്യതയുണ്ട്.

ടൂർണമെന്റ് നടക്കുന്നതിനിടയിൽ ഒരു താരം ഇത്തരം ഒരു കേസുമായി മുന്നോട്ടു പോകുന്നത് ഒറ്റപ്പെട്ട സംഭവമാണെന്ന് തനിക്കറിയാമെന്നും യൂജെനി പറയുന്നുണ്ട്. വളരെ വിശദമായി ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും 22കാരിയായ താരം പറയുന്നു. 2014ലെ വിംബിംൾഡണിൽ ഫൈനലിലെത്തിയ താരമാണ് യൂജെനി. അതേത്തുടർന്ന് റാങ്കിംഗിൽ അഞ്ചാംസ്‌ഥാനത്തെത്താനും കഴിഞ്ഞിരുന്നു. എന്നാൽ, തുടർന്നുള്ള വർഷങ്ങളിൽ ആ ഫോം നിലനിർത്താൻ യൂജെനിക്കു കഴിഞ്ഞില്ല.


യൂജെനി വീണതിനെ ദൗർഭാഗ്യകരം എന്നു വിശേഷിപ്പിച്ചാണ് യുഎസ് ടെന്നീസ് അസോസിയേഷൻ ഈ വിഷയത്തിൽ പ്രതികരിച്ചത് ഞാൻ 100 ശതമാനവും ടെന്നീസിലാണ് ശ്രദ്ധിക്കുന്നത്. എനിക്ക് കേസു വാദിക്കാൻ വക്കീലുമാരുണ്ട്. അത് അതിന്റെ വഴിക്ക് നടന്നോളും. ഞാൻ എന്തിനുവേണ്ടി ഇവിടെ വന്നുവോ അതു നടക്കാത്തതിൽ മാത്രമാണ് വിഷമം–യൂജെനി പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.