വിരാട് കോഹ്ലി ഒന്നാമതുതന്നെ
വിരാട് കോഹ്ലി ഒന്നാമതുതന്നെ
Tuesday, August 30, 2016 11:10 AM IST
ദുബായ്: ലോകട്വന്റി–20 ബാറ്റ്സ്മാന്മാരുടെ റാങ്കിംഗിൽ ഇന്ത്യയുടെ വിരാട് കോഹ്്ലി ഒന്നാം സ്‌ഥാനം നിവനിർത്തി. ബൗളർമാരുടെ പട്ടികയിൽ ആർ. അശ്വിൻ അഞ്ചാമതുമുണ്ട്. നേരത്തെ ഏഴാമതായിരുന്നു അശ്വിൻ. റാങ്കിംഗിൽ ഏറ്റവും വലിയ ഉയർച്ചയുണ്ടായത് വിൻഡീസിനെതിരേ സെഞ്ചുറി നേടിയ കെ.എൽ. രാഹുലിനാണ്. 67 സ്‌ഥാനം ഉയർന്ന് 31–ാം സ്‌ഥാനത്തെത്തി. രോഹിത് ശർമ 17–ാം സ്‌ഥാനത്താണ്.

രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ തന്നെയാണ് ഒന്നാമത്. രണ്ടാം സ്‌ഥാനത്ത് വിൻഡീസും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.