ദിൽഷൻ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്നു
ദിൽഷൻ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്നു
Thursday, August 25, 2016 4:10 AM IST
കൊളംബോ: ശ്രീലങ്കയുടെ പരിചയസമ്പന്നനായ ഓപ്പണിംഗ് ബാറ്റ്സ്മാൻ തിലക്രത്നെ ദിൽഷൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ഓസ്ട്രേലിയയ്ക്കെതിരേ നടക്കുന്ന പരമ്പരയിലെ മൂന്നാം മത്സരത്തിന് ശേഷം ഏകദിനം അവസാനിപ്പിക്കുന്ന ദിൽഷൻ ഓസീസിനെതിരേ നടക്കുന്ന ആദ്യ ട്വന്റി–20യോടെ ക്രിക്കറ്റ് മതിയാക്കും. ഞായറാഴ്ച ധാംബുള്ളയിലാണ് മൂന്നാം ഏകദിനം. ട്വന്റി–20 പരമ്പരയിലെ ആദ്യ മത്സരം സെപ്റ്റംബർ ഒൻപതിന് കൊളംബോയിൽ നടക്കും.


40 വയസുകാരനായ ദിൽഷൻ ടെസ്റ്റിൽ നിന്നും നേരത്തെ തന്നെ വിരമിച്ചിരുന്നു. 329 ഏകദിന മത്സരങ്ങളിൽ നിന്നായി 39.26 ശരാശരയിൽ 10,248 റൺസ് ദിൽഷൻ സ്കോർ ചെയ്തിട്ടുണ്ട്. ഇതിൽ 22 സെഞ്ചുറികളും 47 അർധ സെഞ്ചുറികളും ഉൾപ്പെടുന്നു. 78 ട്വന്റി–20യിൽ നിന്നായി 1,884 റൺസും നേടി. ഏകദിനത്തിൽ 106 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 87 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ദിൽഷൻ 5,492 റൺസ് നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.