പാക്കിസ്‌ഥാൻ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമത്
പാക്കിസ്‌ഥാൻ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമത്
Monday, August 22, 2016 1:17 PM IST
ദുബായ്: പാക്കിസ്‌ഥാൻ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമത്. ചരിത്രത്തിൽ ആദ്യമായാണ് പാക്കിസ്‌ഥാൻ ഐസിസി റാങ്കിംഗിൽ ഒന്നാം സ്‌ഥാനത്തെത്തുന്നത്. പോർട്ട് ഓഫ് സ്പെയിനിൽ നടന്ന ഇന്ത്യ–വിൻഡീസ് അഞ്ചാം ടെസ്റ്റ് മഴ മുടക്കിയതോടെയാണ് പാക്കിസ്‌ഥാൻ ഒന്നാം റാങ്കിലേക്കു നടന്നുകയറിയത്.

ഈ മാസം 17ന് ഇന്ത്യ ഓസ്ട്രേലിയയെ മറികടന്ന് ഒന്നാം റാങ്കിലേക്ക് എത്തിയെങ്കിലും അവസാന ടെസ്റ്റ് മഴ കളിച്ചതോടെ രണ്ടാം സ്‌ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 3–0ന് ജയിച്ചിരുന്നെങ്കിൽ മാത്രമേ ഇന്ത്യക്ക് ഒന്നാം റാങ്ക് നിലനിർത്താൻ സാധിക്കുമായിരുന്നുള്ളു. 110 പോയിന്റാണ് ഇന്ത്യക്കുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.