ഗോദയിലെ ഫയൽവിമൻ
ഗോദയിലെ ഫയൽവിമൻ
Thursday, July 28, 2016 1:02 PM IST
ന്യൂഡൽഹി: ഇന്ത്യയിൽ പ്രഫഷണൽ വനിതാ ഗുസ്തിക്കാർ കുറവാണ്. ഇന്ത്യൻ ഗുസ്തിയുടെ പിതൃസ്‌ഥാനം അവകാശപ്പെടാവുന്ന ഹരിയാനയിൽ നിന്നുമാണ് റിയോ ഒളിമ്പിക്സിൽ പങ്കെടുക്കാനൊരുങ്ങുന്ന മൂന്നു വനിതാ ഗുസ്തിക്കാരും വരുന്നത്. ആദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള മൂന്നു വനിതാഗുസ്തി താരങ്ങൾ ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. 23കാരിയായ സാക്ഷി മാലിക്, 26കാരിയായ ബബിത കുമാർ പോഗട്ട് എന്നിവരാണ് വിനേഷ്പോഗട്ടിനെക്കൂടാതെ റിയോയിലിറങ്ങുന്നത്. ബബിത വിനേഷിന്റെ ബന്ധുവാണ്. 2014ലെ ഏഷ്യൻ ഗെയിംസിൽ മത്സരിച്ച താരമാണ് വിനയ് പോഗട്ട്. വാക്കിലും നടപ്പിലുമെല്ലാം തികഞ്ഞ മൂവരും ഗുസ്തിക്കാർ തന്നെ. കരുത്തും അർപ്പണബോധവും വിജയവാഞ്ഛയും ഹരിയാനയിലെ സ്ത്രീകളുടെ പ്രത്യേകതയാണെന്ന് ഇവർ പറയുന്നു. സ്ത്രീകളെ രണ്ടാംനിരയ്ക്കാരായാണ് കാണുന്നതെന്നു പറയുമ്പോൾ ഇരുപത്തൊന്നുകാരി വിനേഷ് പോഗട്ടിന്റെ വാക്കുകളിൽ രോക്ഷം തുളുമ്പും.

“‘പെൺകുട്ടികൾ ടി–ഷർട്ടും സ്വറ്റ്പാന്റും ധരിച്ചാൽ ആളുകൾ മാതാപിതാക്കളോടു കാരണം ചോദിക്കും. അതുപോലെതന്നെ വൈകിട്ട് അഞ്ചുമണിക്കു മുമ്പ് വീട്ടിൽ കയറിയില്ലെങ്കിൽ അയൽക്കാർക്ക് ഇരിക്കപ്പൊറുതിയുണ്ടാവില്ല’”വിനേഷ് പറയുന്നു.

ഗ്രാമങ്ങളിലും ചെറിയ പട്ടണങ്ങളിലും താമസിക്കുന്ന ആളുകളാണ് വിമർശനം ഉന്നയിക്കുന്നതെന്നും ഗുസ്തി വനിതകളുടെ കായികഇനമല്ലെന്നാണ് അത്തരക്കാർ വാദിക്കുന്നതെന്നും വിനേഷ് പറയുന്നു.


വിനേഷിന്റെ അച്ഛനായ മഹാവീർ സിംഗ് പോഗട്ടിന്റെ സ്വന്തം മക്കളും ഗുസ്തിക്കാരാകാൻ ആഗ്രഹമുള്ള ഗ്രാമത്തിലെ മറ്റു പെൺകുട്ടികളും പരിശീലനം നടത്തുന്നു. ഹരിയാനയിലെ ഗ്രാമപ്രദേശങ്ങളിലെ ഒട്ടുമിക്ക സ്ത്രീകളും തുണികൊണ്ടു തലമറച്ചാണ് നടക്കുന്നത്. ശൈശവ വിവാഹം അവരുടെ വിദ്യാഭ്യാസത്തെയും ആഗ്രഹങ്ങളെയും തകർക്കുന്നുവെന്നും വിനേഷ് പറയുന്നു. പെൺകുട്ടികളാണെന്ന് വൈദ്യപരിശോധനയിൽ മനസിലാക്കിയുള്ള 37000 ഗർഭഛിദ്രങ്ങളാണ് പ്രതിവർഷം ഹരിയാനയിൽ നടക്കുന്നത്.

സ്ത്രീ– പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ സംസ്‌ഥാനങ്ങളിലൊന്നാണ് ഹരിയാന. ഒട്ടുമിക്ക ജനങ്ങളും സ്ത്രീകൾക്കെതിരായ പക്ഷത്താണെന്നും പെൺകുട്ടികൾ ജനിക്കുമ്പോൾ ആളുകൾ അസന്തുഷ്‌ടരായാണ് കാണപ്പെടുന്നതെന്നും വിനേഷിന്റെ പിതാവ് മഹാവീർസിംഗ് പോഗട്ട് വിശദീകരിക്കുന്നു. നാലു മക്കളും രണ്ട് അനന്തിരവരും പ്രഫഷണൽ ഗുസ്തിക്കാരായതിൽ മഹാവീർ എന്ന മനുഷ്യനുള്ള പങ്കും വലുതാണ്. മൂത്തമകൾ ഗീത 2012 ഒളിമ്പിക്സിൽ പങ്കെടുത്ത്. ഒളിമ്പിക്സ് ഗുസ്തിയിൽ ്ഇന്ത്യയുടെ ആദ്യവനിതാസാന്നിധ്യമായി. മഹാവീറിന്റെ കുടുംബം താമസിക്കുന്ന ബാലാജി വില്ലേജ് അതു കൊണ്ടുതന്നെ ഇപ്പോൾ താരപരിവേഷത്തിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.