സ്പെയിനിനു പുതിയ പരിശീലകൻ
സ്പെയിനിനു പുതിയ പരിശീലകൻ
Friday, July 22, 2016 11:51 AM IST
മാഡ്രിഡ്: സ്പാനിഷ് ഫുട്ബോൾ ടീമിനു പുതിയ പരിശീലകൻ. സ്പെയിനിനെ ആദ്യമായി ലോക ചാമ്പ്യന്മാരാക്കിയ വിൻസെന്റെ ഡെൽബോസ്കെയുടെ പകരക്കാരനായി യൂലെൻ ലോപെറ്റെഗുയി സ്‌ഥാനമേറ്റു. 2014 ലോകകപ്പ്, ഇക്കഴിഞ്ഞ യൂറോ കപ്പ് എന്നിവയിലെ മോശം പ്രകടനത്തെത്തുടർന്നാണ് ഡെൽബോസ്കെ സ്‌ഥാനമൊഴിഞ്ഞത്. കഴിഞ്ഞ രണ്ടു സീസണുകളിൽ 49 കാരനായ ലോപെറ്റെഗുയി പോർച്ചുഗീസ് ക്ലബ് എഫ്സി പോർട്ടോയുടെ പരിശീലകനായിരുന്നു. മുൻ ഗോൾകീപ്പറായിരുന്നു ലോപെറ്റെഗുയി. 2003ൽ പരിശീലനായ ലോപെറ്റെഗുയി റയോ വയ്യക്കാനോയുടെ പരിശീലകനായാണ് തുടങ്ങിയത്. അതിനു ശേഷം റയൽ മാഡ്രിഡ് ബി, സ്പെയിൻ അണ്ടർ 19, അണ്ടർ 20, അണ്ടർ 21 ടീമുകളുടെയും പരിശീലകനായിരുന്നു. 2012ൽ സ്പെയിൻ യുവേഫ അണ്ടർ 19 ചാമ്പ്യൻഷിപ്പ് നേടുമ്പോഴും 2013ൽ അണ്ടർ യുവേഫ അണ്ടർ 21 ചാമ്പ്യൻഷിപ്പ് ജേതാക്കളാകുമ്പോളും ലോപെറ്റെഗുയിയായിരുന്നു പരിശീലകൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.