മക്ലാരൻ റിപ്പോർട്ട് ലോകകപ്പ് ഫുട്ബോളിന് ഭീഷണിയാകുമോ?
മക്ലാരൻ റിപ്പോർട്ട് ലോകകപ്പ് ഫുട്ബോളിന് ഭീഷണിയാകുമോ?
Thursday, July 21, 2016 12:58 PM IST
ലോസാൻ: റഷ്യ ഈ ഒളിമ്പിക്സിൽ മത്സരിക്കില്ലെന്ന് ഉറപ്പായ സ്‌ഥിതിയ്ക്ക് ഇനി ഒറ്റക്കാര്യത്തിൽ മാത്രമാണ് വ്യക്‌തത വരാനുള്ളത്. മക്ലാരൻ റിപ്പോർട്ട് ഏതെങ്കിലും വിധത്തിൽ 2018ൽ റഷ്യ ആതിഥേയത്വം വഹിക്കുന്ന ഫുട്ബോൾ ലോകകപ്പിന് തടസം സൃഷ്‌ടിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. റഷ്യയെ ഒളിമ്പിക്സിൽ നിന്നും പൂർണമായി വിലക്കിക്കൊണ്ടുള്ള വിധി വന്നതിന്റെ ചുവടുപിടിച്ച് റഷ്യയിൽ കായികമേളകൾ സങ്കടിപ്പിക്കുന്നതിൽ നിന്നും കായിക സംഘടനകൾ പിന്മാറാനുള്ള സാധ്യതയും തെളിയുകയാണ്. ഫുട്ബോൾ ലോകകപ്പിനു പുറമേ റഷ്യയിൽ നടത്താൻ യൂറോപ്യൻ ഒളിമ്പിക് കമ്മിറ്റി പദ്ധതിയിട്ട 2019ലെ യൂറോപ്യൻ ഗെയിംസിന്റെയും ഭാവി അനിശ്ചിതത്വത്തിലായി. ശൈത്യകാല കായികമേളകൾക്ക് ഏറിയപങ്കും ആതിഥേയത്വം വഹിച്ചിരുന്ന് റഷ്യയ്ക്കേറ്റ പ്രഹരം ശൈത്യകാല മേളകൾക്ക് പുതിയ വേദി കണ്ടെത്തുന്നതിലേക്കാണ് കാര്യങ്ങൾ കൊണ്ടെത്തിച്ചിരിക്കുന്നത്.


റഷ്യൻ കായികമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് മരുന്നടി നടന്നതെന്നും. റഷ്യൻ സുരക്ഷാ ഏജൻസികൾ സംഭവത്തിൽ നിർണായക പങ്കു വഹിച്ചെന്നുമായിരുന്നു മക്ലാറന്റെ കണ്ടെത്തൽ.

ഒട്ടുമിക്ക കായിക സംഘടകളും റിപ്പോർട്ടിനെത്തുടർന്ന് അപലപിച്ചപ്പോൾ ഫിഫയ്ക്ക് ആശങ്കകളൊന്നുമില്ലെന്നാണ് അറിയാൻ കഴിയുന്നത്.

തദ്ദേശീയ ഓർഗനൈസിങ് കമ്മിറ്റിയും റഷ്യൻ ഗവൺമെന്റും ചേർന്ന് രണ്ടുവർഷത്തിനപ്പുറം നടക്കുന്ന ഫുട്ബോൾ മഹത്തരമാക്കുമെന്നാണ് പ്രതീക്ഷയെന്നും ഫിഫയുടെ പ്രസ്താവനയിൽ പറയുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.