ബ്രസീലിൽ പത്ത് തീവ്രവാദികൾ അറസ്റ്റിൽ
Thursday, July 21, 2016 12:57 PM IST
റിയോഡി ഷാനെറോ: റിയോ ഒളിമ്പിക്സിൽ ആക്രമണം നടത്താൻ പദ്ധതി തയാറാക്കിയ ഐഎസ് ബന്ധമുള്ള പത്ത് തീവ്രവാദികളെ അറസ്റ്റു ചെയ്തതായി ബ്രസീൽ നീതിന്യായ വകുപ്പുമന്ത്രി അലക്സാണ്ടർ മൊറെയ്സ് അറിയിച്ചു. അൻസാർ അൽ ഖിലാഫ് ബ്രസീൽ എന്ന സംഘടനയുമായി ബന്ധപ്പെട്ടവരാണു പിടിയിലായത്. ഐഎസ് നേതാവ് അൽബാഗ്ദാദിയോട് ഇവർ വിധേയത്വം പ്രഖ്യാപിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.