പ്രീമിയർ ലീഗ് ഫുട്സാൽ: മുംബൈ സെമിയിൽ
പ്രീമിയർ ലീഗ് ഫുട്സാൽ: മുംബൈ സെമിയിൽ
Tuesday, July 19, 2016 12:12 PM IST
മഡ്ഗാവ്: ചെന്നൈയെ 3–3 എന്ന സ്കോറിനു സമനിലയിൽ പിടിച്ച മുംബൈ പ്രീമിയർ ലീഗ് ഫുട്സാലിൽ സെമിയിലെത്തുന്ന ആദ്യ ടീമായി. ഇരുപാദത്തിലുമായി 4–3 എന്ന സ്കോറിനാണ് മുംബൈയുടെ ജയം. മറ്റൊരു മത്സരത്തിൽ ഗോവയും കോൽക്കത്തയും രണ്ടു ഗോളുകൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. അത്യന്തം ആവേശകരമായിരുന്ന ചെന്നൈ–മുംബൈ മത്സരത്തിൽ ഫോഗ്ലിയ നേടിയ വിവാദ ഗോളിൽ മുംബൈയാണ് ആദ്യം സ്കോർ ചെയ്തത്. മിനിറ്റുകൾക്കുള്ളിൽ ചെന്നൈ സമനില ഗോൾ നേടി. രണ്ടാം ക്വാർട്ടറിൽ ഉണർന്നു കളിച്ച ചെന്നൈ ലീഡ് നേടി. പ്രത്യാക്രമണത്തിലൂടെ മുംബൈ ഗോൾ മടക്കി. കാമിലോയുടെ ഗോൾ ഒരിക്കൽക്കൂടി ചെന്നൈയെ മുമ്പിലെത്തിച്ചു. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരം റയാൻ ഗിഗ്സിന്റെ ഗോൾ മുംബൈയ്ക്ക് സമനിലയും സെമി ടിക്കറ്റും ഉറപ്പാക്കി.


പുലയും കാരിയോക്കയും നേടിയ ഗോളുകളിലൂടെ കോൽക്കത്ത ആദ്യ പകുതിയിൽ 2–0ന്റെ ലീഡ്്നേടി. എന്നാൽ രണ്ടാം പകുതിയിൽ ബ്രസീലിയൻ ഫുട്സാലർ വാംമ്പെറ്റയുടെ ഇരട്ടഗോളുകൾ ഗോവയ്ക്ക് സമനില സമ്മാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.