യൂറോ കപ്പിൽ പ്യൂമ നാണം കെട്ടു
യൂറോ കപ്പിൽ പ്യൂമ നാണം കെട്ടു
Monday, June 20, 2016 11:55 AM IST
പാരീസ്: ലോകോത്തര സ്പോർട്സ് ഉപകരണങ്ങൾ നിർമിക്കുന്ന ജർമനിയിലെ പ്യൂമ” കമ്പനി ഇത്തവണത്തെ യൂറോ കപ്പിൽ നാണംകെട്ടു. ഞായറാഴ്ച മൽസരത്തിനിറങ്ങിയ സ്വിറ്റ്സർലൻഡ് ടീമിന്റെ ജഴ്സി പ്യൂമ കമ്പനിയാണ് സ്പോൺസർ ചെയ്തിരുന്നത്.

മത്സരം തുടങ്ങി അധിക സമയം ആകുന്നതിനു മുമ്പുതന്നെ സ്വിറ്റ്സർലൻഡ് താരത്തിന്റെ ജേഴ്സി കീറി. എതിരാളികളുടെ കൈകൊണ്ടാണ് കീറിയത്. ഒരെണ്ണം കീറിയത് യാദൃച്ഛികം. എന്നാൽ, കളി തുടർന്ന 90 മിനിറ്റിനുള്ള ഏഴു സ്വിസ് കളിക്കാരുടെ ജേഴ്സികൾ കീറിയാൽ അതിന് എന്തു വിശേഷണം നൽകും. മത്സരം അവസാനിച്ചപ്പോൾ ടിവിയിലും പത്രമാധ്യമങ്ങളിലും ജേഴ്സികളുടെ ഗുണനിലവാരത്തെപ്പറ്റിയായിരുന്നു ചർച്ച.


ഇതിനെ ആക്ഷേപിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ നിരവധി ട്രോളുകളും വന്നു. എതിരാളികളായ ഫ്രാൻസ് ധരിച്ചിരുന്നത് അമേരിക്കൻ കമ്പനിയായ നൈക്കിയുടെ ജേഴ്സിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.