റിക്കാർഡ് മുറെ
റിക്കാർഡ് മുറെ
Sunday, June 19, 2016 11:15 AM IST
ലണ്ടൻ: ക്വീൻസ് ക്ലബ്ബ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ബ്രിട്ടന്റെ ആൻഡി മുറെയ്ക്കു റിക്കാർഡ്. ഫൈനലിൽ കാനഡയുടെ മിലോ റോണിക്കിനെ 6–7 (5–7), 6–4, 6–3ന് കീഴടക്കി മുറെ ക്വീൻസ് ക്ലബ്ബ് ചാമ്പ്യൻഷിപ്പ് ഏറ്റവും കൂടുതൽ തവണ നേടുന്ന ആദ്യ താരമായി. മുറെ അഞ്ചാം തവണയും ചാമ്പ്യനാകുന്നത്. ക്വീൻസ് ക്ലബ്ബ് ചാമ്പ്യൻഷിപ്പ് അഞ്ചു തവണ നേടുന്ന ആദ്യത്തെ കളിക്കാരനാണ് മുറെ. ജോൺ മക്കൻറോ, ആൻഡി റോഡിക്, ലെന്റൺ ഹെവിറ്റ്, റോയി എമേഴ്സൺ, ബോറിസ് ബെക്കർ എന്നിവരുടെ നാലു കിരീടങ്ങളുടെ റിക്കാർഡാണ് മുറെ മറികടന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.