വെള്ളി മെഡൽ വലിയ ആത്മവിശ്വാസം നൽകുന്നു: ശ്രീജേഷ്
വെള്ളി മെഡൽ വലിയ ആത്മവിശ്വാസം നൽകുന്നു: ശ്രീജേഷ്
Sunday, June 19, 2016 11:15 AM IST
കൊച്ചി: ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ വെള്ളിമെഡൽ നേടാനായത് വലിയ ആത്മവിശ്വാസം നൽകുന്നതായി ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനും മലയാളിയുമായ പി. ആർ. ശ്രീജേഷ്. മത്സരത്തിൽ പരാജയപ്പെട്ടത് നിരാശപ്പെടുത്തുന്നുവെന്നു പറഞ്ഞ അദ്ദേഹം തീർച്ചയായും ഈ ടീമിൽ നിന്ന് ഇതിലും മികച്ച പ്രകടനം പ്രതീക്ഷിക്കാമെന്നും പറഞ്ഞു. മത്സരത്തിലെ വിവാദ തീരുമാനം ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ത്യക്കു വിജയിക്കാനുള്ള വലിയ സാധ്യതയുണ്ടായിരുന്നുവെന്നു പറഞ്ഞ അദ്ദേഹം മൈതാനത്ത് റഫറിയുടെ തീരുമാനം അംഗീകരിക്കാതിരിക്കാനാവില്ലെന്നും കൂട്ടിച്ചേർത്തു. ഓസ്ട്രേലിയ നന്നായി കളിച്ചു. മത്സരത്തിൽ ജയത്തിനു തുല്യ സാധ്യതകളുണ്ടായിരുന്നു. വിവാദ തീരുമാനം നമ്മുടെ സാധ്യതകളെ ഇല്ലാതാക്കി. കൂടാതെ നമ്മൾ മത്സരത്തിൽ അനാവശ്യമായി പെനാലിറ്റി കോർണറുകൾ വഴങ്ങുകയും ചെയ്തു. ശ്രീജേഷ് കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.