ശ്രീലങ്കൻ പേസർ എരങ്ക ആശുപത്രിയിൽ
ശ്രീലങ്കൻ പേസർ എരങ്ക ആശുപത്രിയിൽ
Sunday, June 19, 2016 11:15 AM IST
ഡബ്ലിൻ: ശ്രീലങ്കൻ പേസ് ബൗളർ ഷാമിന്ദ എരങ്കയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയസ്പനന്ദത്തിന്റെ അളവ് ക്രമാതീതമായി ഉയർന്നതിനെത്തുർന്നാണ് ശ്രീലങ്കൻ താരത്തെ ഡബ്ലിനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ സ്‌ഥിതി തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ശ്രീലങ്ക 136 റൺസിന് അയർലൻഡിനെ പരാജയപ്പെടുത്തിയ മത്സരത്തിനിടെയാണ് എരങ്കയ്ക്കു അസ്വസ്‌ഥത അനുഭവപ്പെട്ടത്. ബാറ്റ് ചെയ്യാനിറങ്ങിയ താരം പക്ഷേ ബൗൾ ചെയ്തില്ല. മത്സരത്തിനിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.


ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ ലങ്കൻ പേസർ തുടരുമോ എന്ന കാര്യം സംശയമാണ്. ടെസ്റ്റ് മത്സരത്തിൽ എരങ്കയുടെ ബൗളിംഗ് ആക്ഷനിൽ ഐസിസി സംശയം പ്രകടിപ്പിക്കുകയും ആക് ഷൻ നിയമവിരുദ്ധമാണെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. അതുകൊണ്ട് എത്രയും വേഗം അദ്ദേഹത്തെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നു മാറ്റിനിർത്തണമെന്നും ഐസിസി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.