മെക്സിക്കോ ദേശീയ ഫുട്ബോൾ താരത്തെ തട്ടിക്കൊണ്ടു പോയി
മെക്സിക്കോ ദേശീയ ഫുട്ബോൾ താരത്തെ തട്ടിക്കൊണ്ടു പോയി
Monday, May 30, 2016 12:03 AM IST
മെക്സിക്കോ സിറ്റി: മെക്സിക്കൻ ദേശീയ ഫുട്ബോൾ കളിക്കാരനെ അജ്‌ഞാതർ തട്ടിക്കൊണ്ടു പോയി.
മെക്സിക്കോ ദേശീയ ടീമിന്റെ മുന്നേറ്റനിര താരമായ അലൻ പുലിഡോയെയാണ് തട്ടിക്കൊണ്ടു പോയത്. വടക്കൻ സംസ്‌ഥാനമായ തമൗലിപാസിലെ സിയുദാദ് വിക്ടോറിയയിൽ നിന്ന് തട്ടിക്കൊണ്ടു പോയെന്നാണ് റിപ്പോർട്ട്.<യൃ><യൃ>ശനിയാഴ്ച രാത്രി പെൺസുഹൃത്തിനൊപ്പം പാർട്ടിയിൽ പങ്കെടുത്തു മടങ്ങിവരവേയാണ് സംഭവം.ഇവർ സഞ്ചരിച്ച കാറിനെ ചുറ്റിവളഞ്ഞ മുഖംമൂടി ധരിച്ച ആറംഗ സംഘം പുലിഡോയെ ബലംപ്രയോഗിച്ച് കൊണ്ടു പോകുകയായിരുന്നു. പെൺസുഹൃത്തിനെ സംഘം ഉപദ്രവിക്കാതിരുന്ന സംഘം ഇവർ സഞ്ചരിച്ച കാറിനും കേടുപാടുണ്ടാക്കിയില്ലെന്നു പ്രദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പെൺസുഹൃത്തിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിൽ പോലീസ് കേസെടുത്തു. <യൃ><യൃ>മെക്സിക്കോ ദേശീയ ടീമിനായി നിരവധി മത്സരങ്ങൾ കളിച്ചിട്ടുള്ള പുലിഡോ ക്ലബ് ഫുട്ബോളിൽ ഗ്രീസിലെ ഒളിമ്പിയാക്കോസ് എഫ്സിയുടെ മുന്നേറ്റനിര താരമാണ്. കഴിഞ്ഞ സീസണിൽ 15 മത്സരങ്ങളിൽ ആറു ഗോളുകൾ പുലിഡോ സ്വന്തമാക്കിയിരുന്നു.<യൃ><യൃ>ലോകത്ത് ഏറ്റവുമധികം തട്ടിക്കൊണ്ടുപോകൽ നടക്കുന്ന രാജ്യമാണ് മെക്സിക്കോ. ഒരുവർഷത്തിൽ ആയിരം പേരെന്ന കണക്കിലാണ് തട്ടിക്കൊണ്ടുപോകൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.