കോട്ടയവും കണ്ണൂരും ക്വാർട്ടറിൽ
Sunday, May 22, 2016 12:11 PM IST
തിരുവല്ല: നാല്പത്തിയൊന്നാമത് സംസ്‌ഥാന സബ്ജൂണിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം, കോട്ടയം, കണ്ണൂർ, കൊല്ലം ജില്ലകൾ ക്വാർട്ടറിൽ. ആൺകുട്ടികളുടെ വിഭാഗത്തിൽ ഇടുക്കിയും ആലപ്പുഴയും ക്വാർട്ടറിലെത്തിയിട്ടുണ്ട്്. പാലക്കാടിനെ 48–14ന് പരാജയപ്പെടുത്തി തിരുവനന്തപുരം മുന്നേറിയപ്പോൾ കോട്ടയത്തിന്റെ വിജയം കാസർഗോഡിനെതിരേ 38–04നായിരുന്നു. ആലപ്പുഴ, മലപ്പുറത്തെയും(11–3) തൃശൂർ പത്തനംതിട്ടയെയും(22–2) പരാജയപ്പെടുത്തി. ആൺകുട്ടികളുടെ വിഭാഗത്തിൽ


കോഴിക്കോട്, കൊല്ലത്തെ (45–22) പരാജയപ്പെടുത്തിയപ്പോൾ ആലപ്പുഴയുടെ വിജയം പാലക്കാടിനെതിരേ(47–18) ആയിരുന്നു. ആലപ്പുഴ പാലക്കാടിനെ 47–14നു പരാജയപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.