മുംബൈ പുറത്തേക്ക്
മുംബൈ പുറത്തേക്ക്
Saturday, May 21, 2016 12:29 PM IST
കാൺപൂർ: നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന്റെ പ്ലേഓഫ് സ്വപ്നങ്ങൾ തുലാസിൽ. ഐപിഎലിലെ അവസാന മത്സരത്തിൽ ഗുജറാത്ത് ലയൺസിനോട് ആറു വിക്കറ്റിന് തോറ്റതോടെയാണ് മുംബൈയുടെ സാധ്യത കൈയ്യാലപ്പുറത്തായത്. 173 റൺസിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്ത് 13 പന്ത് ബാക്കിനിൽക്കേ ലക്ഷ്യംകണ്ടു. സ്കോർ: മുംബൈ എട്ടിന് 172, ഗുജറാത്ത് 17.5 ഓവറിൽ നാലിന് 173.

എല്ലാ കളികളും പൂർത്തിയാക്കിയ മുംബൈ 14 പോയിന്റുമായി ആറാംസ്‌ഥാനത്താണ്. ഇന്നു നടക്കുന്ന മത്സരങ്ങളിൽ 14 പോയിന്റു വീതമുള്ള ഡൽഹിയും കോൽക്കത്തയും വൻ മാർജിനിലിൽ തോൽക്കണം. എങ്കിൽ മാത്രമേ റൺറേറ്റിൽ ഈ ടീമുകളെ പിന്തള്ളി പ്ലേ ഓഫിലെത്താൻ മുംബൈയ്ക്കാകൂ. ഗുജറാത്തും (18 പോയിന്റ്) ഹൈദരാബാദും (16) പ്ലേ ഓഫിലെത്തിയപ്പോൾ ഉയർന്ന നെറ്റ്റൺറേറ്റിന്റെ ആനുകൂല്യത്തിൽ ബാംഗ്ലൂരും (14) ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്.

കാൺപൂരിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്കു മികച്ച തുടക്കം നല്കുന്നതിൽ ക്യാപ്റ്റൻ രോഹിത് ശർമ വിജയിച്ചു. 17 പന്തിൽ 30 റൺസെടുത്ത രോഹിത് പുറത്താകുമ്പോൾ മുംബൈ ഒന്നിന് 33. മാർട്ടിൻ ഗപ്റ്റിൽ (7) കാര്യമായ സംഭാവന നല്കാതെ മടങ്ങിയതോടെ ഇന്നിംഗ്സിന്റെ കടിഞ്ഞാൺ യുവതാരം നിതീഷ് റാണ ഏറ്റെടുത്തു. ഗുജറാത്ത് ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച റാണ അതിവേഗം സ്കോർ ഉയർത്തി. 28 പന്തിൽ ഐപിഎലിലെ ആദ്യ അർധസെഞ്ചുറി പിന്നിട്ട റാണ 70 റൺസെടുത്തു പുറത്തായി. ഇതോടെ അവസാന ഓവറുകളിൽ വേണ്ടത്ര റണ്ണൊഴുക്കാൻ മുംബൈയ്ക്കായില്ല. ജോസ് ബട്ലർ 33 റൺസെടുത്തെങ്കിലും 31 പന്തിലായിരുന്നു അത്.

മറുപടി ബാറ്റിംഗിൽ ഫോമിലുള്ള ആരോൺ ഫിഞ്ചിനെ (പൂജ്യം) രണ്ടാംപന്തിൽ വീഴ്ത്തി വിനയ്കുമാർ മുംബൈയ്ക്കു തകർപ്പൻ തുടക്കം നല്കി. എന്നാൽ, ബ്രെണ്ടൻ മക്കല്ലത്തിനൊപ്പം ക്യാപ്റ്റൻ സുരേഷ് റെയ്ന കൂട്ടായെത്തിയതോടെ ഗുജറാത്ത് ട്രാക്കിലായി. 27 പന്തിൽ 48 റൺസെടുത്ത മക്കല്ലം പുറത്താകുമ്പോൾ ഗുജറാത്ത് രണ്ടിന് 96. 36 പന്തിൽ 58 റൺസെടുത്ത റെയ്നയെ ബുംറ വീഴ്ത്തി. അവസാന ഓവറുകളിൽ കളി നിയന്ത്രിച്ച ഡ്വെയ്ൻ സ്മിത്തും (37), രവീന്ദ്ര ജഡേജയും (21) ഗുജറാത്തിനെ പ്ലേ ഓഫിലേക്ക് ആനയിച്ചു.



<ആ>ധോണിയുടെ തകർപ്പൻ ഫിനിഷിംഗ്

<ശാഴ െൃര=/ിലംശൊമഴലെ/റവീിശ220516.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

പൂന: വിമർശനങ്ങൾക്കൊടുവിൽ ധോണിയുടെ ബാറ്റ് ശബ്ദിച്ചു. അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്ന 22 റൺസ് അടിച്ചുകൂട്ടിയ നായകന്റെ മികവിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരേ പൂന സൂപ്പർ ജയന്റ്സിന് സൂപ്പർ ജയം. പൂനയുടെ ഈ സീസണിലെ അവസാന മത്സരമായിരുന്നു ഇത്. സ്കോർ: പഞ്ചാബ് 172/7 (20 ഓവർ); പുണെ 173/6 (20 ഓവർ).
64 റൺസുമായി നായകന്റെ ഇന്നിംഗ്സ് കെട്ടഴിച്ച ധോണിയാണ് വിജയത്തിലേക്കു നയിച്ചത്. 32 പന്തിൽനിന്നു നാലു ബൗണ്ടറികളുടെയും അഞ്ചു സിക്സറിന്റെയും അകമ്പടിയോടെയായിരുന്നു ധോണിയുടെ ഇന്നിംഗ്സ്. അവസാന ആറു പന്തിൽ മൂന്നു സിക്സും ഒരു ബൗണ്ടറിയും ധോണി അടിച്ചുകൂട്ടി. 14 പന്തിൽനിന്ന് 23 റൺസുമായി തിസാര പെരേരയും ധോണിക്ക് ഉറച്ച പിന്തുണ നൽകി.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കിംഗസ് ഇലവൻ പഞ്ചാബ് മുരളി വിജയിയുടെയും (41 പന്തിൽ 59) ഗുർകീരത് സിംഗിന്റെയും (30 പന്തിൽ 51) അർധസെഞ്ചുറിയുടെ മികവിലാണ് 172 റൺസ് നേടിയത്. ഹാഷിം അംല 30 റൺസ് നേടി. നാലു വിക്കറ്റുമായി അശ്വിനും ഈ സീസണിലെ പൂനയുടെ അവസാന മത്സരത്തിൽ തിളങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.