ബ്രസൽസ് ചാവേറിന്റെ സഹോദരൻ ഒളിമ്പിക്സിന്
ബ്രസൽസ് ചാവേറിന്റെ സഹോദരൻ ഒളിമ്പിക്സിന്
Saturday, May 21, 2016 12:29 PM IST
ബ്രസൽസ്: ബ്രസൽസ് വിമാനത്താവളത്തിൽ ആക്രമണം നടത്തിയ ചാവേറുകളിലൊരാളുടെ സഹോദരൻ റിയോ ഒളിമ്പിക്സിന്. തായ്കോണ്ടോയിൽ ബെൽജിയത്തെ പ്രതിനിധീകരിക്കുന്ന മുറാദ് ലാക്രഊയിയാണ് ഒളിമ്പിക്സിനായി റിയോയിലേക്കെത്തുന്നത്. മാർച്ച് 22ന് വിമാനത്താവളത്തിൽ പൊട്ടിത്തെറിച്ച നദീം മുറാദിന്റെ മൂത്ത സഹോദരനാണ്.

സ്വിറ്റ്സർലൻഡിൽ നടന്ന യൂറോപ്യൻ തായിക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയതോടെയാണ് മുറാദിന് ഒളിമ്പിക്സിലേക്കുള്ള വഴിതെളിഞ്ഞത്. 58 കിലോഗ്രാം വിഭാഗത്തിലാണ് താരം മത്സരിക്കുന്നത്. ലൈറ്റ്വെയ്റ്റ് വിഭാഗത്തിൽ യൂറോപ്പിന്റെ രാജാവെന്നാണ് ബെൽജിയം തായ്കോണ്ടോ അസോസിയേഷൻ മുറാദിനെ വിശേഷിപ്പിക്കുന്നത്. 185 അംഗ ബെൽജിയൻ ഒളിമ്പിക്സ് സംഘത്തിൽ മെഡൽ നേടാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ മുൻനിരക്കാരനാണ് ഈ ഇരുപത്തൊന്നുകാരൻ. 32 പേരുടെ മരണത്തിനിടയാക്കിയ ചാവേർ സ്ഫോടനം നടത്തിയ സഹോദരൻ നജീമിനെ സംഭവത്തിനുശേഷം മുറാദും കുടുംബവും തള്ളിപ്പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.