പ്രാഗ്: ഫ്രാൻസിൽ അടുത്ത മാസം ആരംഭിക്കുന്ന യൂറോ കപ്പ് ഫുട്ബോളിനുള്ള ചെക് റിപ്പബ്ലിക്കിന്റെ 28 അംഗ ടീമിനെ പ്രഖ്യാപിച്ചു. പരിശീലകൻ പാവെൽ വിർബ പ്രഖ്യാപിച്ച ടീമിൽ ആഴ്സണൽ ഗോളി പീറ്റർ ചെക്കും തോമസ് റോസിട്സ്കിയും ഉൾപ്പെടുന്നു. ഇരുപതുകാരൻ സ്െരടെക്കർ പാട്രിക് ഷിക് ആണ് ഏക പുതുമുഖം.
മിഡ്ഫീൽഡർ മാർട്ടിൻ ഫ്രെദെക്കിന് ടീമിൽ ഇടംനേടാൻ കഴിഞ്ഞില്ല. യൂറോകപ്പിനു മുന്നോടിയായി ഓസ്ട്രിയയിൽ റഷ്യക്കും മാൾട്ടയ്ക്കുമെതിരേ ചെക്ക് ടീം സൗഹൃദ മത്സരത്തിനിറങ്ങും. ക്രൊയേഷ്യ, സ്പെയിൻ, തുർക്കി ടീമുകൾക്കൊപ്പം ഡി ഗ്രൂപ്പിലാണ് ചെക് ടീമിന്റെ സ്‌ഥാനം.
ടീം: ഗോൾ കീപ്പർമാർ: പീറ്റർ ചെക്, തോമസ് വാസ്ലിക്, തോമസ് കുബക് പ്രതിരോധ നിര: തിയോദോർ ഗെബർ സെലാസി, പാവെൽ കദെറാബെക്, ഡേവിഡ് ലിംബെർസ്കൈ, മാറെക് സുതി, മൈക്കൾ കാദ്ലെക്, തോമസ് സിവോക്, റോമൻ ഹുബ്നിക്, ഡാനിയേൽ പുദിൽ, ഓന്ദ്രേയ് സഹുസ്തെൽ മധ്യനിര: ബൊറെക് ദോക്കൽ, യിരി സ്കലാക്, വ്ളാഡിമിർ ദരിദ, ഡാനിയേൽ കൊലാർ, ലാദിസ്ലാവ് ക്രെയ്ടി, യോസഫ് സുരാൽ, ഡേവിഡ് പാവേൽക, യരോസ്ലാവ് പ്ലാസിൽ, ലൂക്കാസ് മരെസെക്, മാത്തെയ് വിദ്ര, തോമസ് റൊസിട്സ്കി, യാൻ കൊവരിക് മുന്നേറ്റനിര: മിലാൻ സ്കോഡ, തോമസ് നെസിദ്, ഡേവിഡ് ലഫാത്ത, പാട്രിക് ഷിക്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.