ദ്യുതിക്കു രണ്ടാം സ്വർണം, ഒളിമ്പിക് യോഗ്യതയില്ല
ദ്യുതിക്കു രണ്ടാം സ്വർണം, ഒളിമ്പിക് യോഗ്യതയില്ല
Friday, May 20, 2016 12:29 PM IST
തായ്പേയി: തായ്വാൻ ഓപ്പൺ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ദ്യുതി ചന്ദിന് രണ്ടാം സ്വർണം. വനിതകളുടെ 200 മീറ്ററിലാണ് പറക്കും ദ്യുതി രണ്ടാമത്തെ പൊൻതിളക്കത്തിന് അവകാശിയായത്. എന്നാൽ, റിയോ ഒളിമ്പിക്സിന് യോഗ്യത നേടാൻ താരത്തിനായില്ല.

ഈയിനത്തിൽ വെള്ളിയും വെങ്കലവും ഇന്ത്യൻ താരങ്ങൾക്കാണ്. 23.52 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ദ്യുതി സ്വർണമണിഞ്ഞത്. സ്രബാനി നന്ദ (23.55), എച്ച്. എം. ജ്യോതി (23.92) എന്നിവരാണ് മറ്റു മെഡലുകളുടെ അവകാശികൾ. കഴിഞ്ഞദിവസം 100 മീറ്ററിലും ദ്യുതി സ്വർണം (11.52) നേടിയിരുന്നു. എന്നാൽ ഒളിമ്പിക് യോഗ്യതാ മാർക്കായ 11.32 സെക്കൻഡ് മറികടക്കാനായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.