ബാഴ്സയ്ക്കു പുതിയ റിക്കാര്‍ഡ്
Friday, February 12, 2016 11:10 PM IST
വാലന്‍സിയ: ബാഴ്സലോണ എഫ്സി പുതിയ ക്ളബ് റിക്കാര്‍ഡ് സ്ഥാപിച്ചു. തോല്‍വി അറിയാതെ 29 മത്സരങ്ങള്‍ ലൂയിസ് എന്‍ റികെയുടെ ബാഴ്സലോണ പൂര്‍ത്തിയാക്കി. പെപ് ഗാര്‍ഡിയോളയുടെ പരിശീലനത്തിന്‍ കീഴില്‍ 2010-11 സീസണില്‍ തീര്‍ത്ത 28 മത്സരങ്ങളുടെ റിക്കാര്‍ഡിനൊപ്പം എന്റികെയുടെ ബാഴ്സലോണ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഈ റിക്കാര്‍ഡ് കോപ്പ ഡെല്‍ റേ സെമിയുടെ രണ്ടാം പാദത്തില്‍ വലന്‍സിയയുമായി 1-1ന് സമനില വഴങ്ങി തോല്‍വി അറിയാതെ 29 മത്സരമെന്ന പുതിയ റിക്കാര്‍ഡ് തീര്‍ത്തു.

കോപ്പ ഡെല്‍ റേയുടെ ആദ്യ പാദ സെമിയില്‍ വലന്‍സിയയുടെ വല ഏഴു ഗോളടിച്ചു ബാഴ്സ നിറച്ചിരുന്നു. വലന്‍സിയയില്‍ നടന്ന രണ്ടാം പാദത്തില്‍ 1-1 സമനില പിടിച്ച ബാഴ്സലോണ 8-1ന്റെ അഗ്രഗേറ്റില്‍ ഫൈനലില്‍ കടന്നു. ബാഴ്സയുടെ മുന്നേറ്റ ത്രയങ്ങളായ ലയണല്‍ മെസി, ലുയിസ് സുവാരസ്, നെയ്മര്‍ എന്നിവരില്ലാതെയാണ് ഇറങ്ങിയത്. ഇവരില്ലാത്തത് മത്സരത്തില്‍ നിഴലിച്ചു. 39ാം മിനിറ്റില്‍ അല്‍വാരോ നെഗ്രേഡോ വലന്‍സിയയെ മുന്നിലെത്തിച്ചു. പകരക്കാരനായി ഇറങ്ങിയ കാമറൂണ്‍ മധ്യനിരതാരം വില്‍ഫ്രഡ് കോംപ്ടം 84ാം മിനിറ്റില്‍ ബാഴ്സയ്ക്കു സമനിലയും തോല്‍വി അറിയാതെയുള്ള റിക്കാര്‍ഡും സമ്മാനിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.