അസംപ്ഷന്‍ ജേതാക്കള്‍
Friday, February 12, 2016 11:10 PM IST
കോയമ്പത്തൂര്‍: നെഹ്റു സ്റേഡിയത്തില്‍ നടന്ന ജെഎഎസ്എസ്എ 2016 ഓള്‍ ഇന്ത്യ ഇന്റര്‍ കൊളീജിയറ്റ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ വനിതാ വിഭാഗത്തില്‍ അസംപ്ഷന്‍ ചങ്ങനാശേരി ജേതാക്കളായി. ലീഗ്, സൂപ്പര്‍ ലീഗ് അടിസ്ഥാനത്തില്‍ നടന്ന മത്സരത്തില്‍ ഹിന്ദുസ്ഥാന്‍ യൂണിവേഴ്സിറ്റി ചെന്നൈ രണ്ടാംസ്ഥാനവും ജെയിന്‍ യൂണിവേഴ്സിറ്റി ബംഗളൂരു മൂന്നും പിഎസ്ജിആര്‍ കൃഷ്ണമ കോളജ് കോയമ്പത്തൂര്‍ നാലാം സ്ഥാനവും നേടി. സ്കോര്‍-അസംപ്ഷന്‍-64, പിഎസ്ജിആര്‍ -55
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.