ഫുട്ബോളില്‍ തോറ്റു
Sunday, February 7, 2016 11:55 PM IST
ഷില്ലോംഗ്: മികച്ച ഒരുപിടി ഗോളവസരങ്ങള്‍ ലഭിച്ചിട്ടും ഇന്ത്യയുടെ പുരുഷ ടീമിന് വിജയിക്കാനായില്ല. സാഫ് ഗെയിംസ് ഫുട്ബോളില്‍ പുരുഷ വിഭാഗത്തിലെ ആദ്യമത്സരത്തില്‍ ഇന്ത്യക്ക് ഞെട്ടിക്കുന്ന പരാജയം. ഇന്ത്യയുടെ അണ്ടര്‍ 23 ടീം ശ്രീലങ്ക അണ്ടര്‍ 23 ടീമിനോട് ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെട്ടു. മലയാളി താരം ടി.പി. രഹ്നേഷ് വലകാത്ത മത്സരത്തില്‍ സീനിയര്‍ ടീം താരം സന്ദേശ് ജിങ്കനായിരുന്നു നായകന്‍. സീനിയര്‍ ടീമില്‍ ളിച്ചിട്ടുള്ള നാരായണ്‍ ദാസ്, പ്രീതം കോട്ടാല്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. 14-ാം മിനിറ്റില്‍ നായകന്‍ എം.സി. റിനാസാണ് ലങ്കയുടെ ഗോള്‍ നേടിയത്. പിന്നീട് കടുത്ത പ്രതിരോധത്തിലേക്കു നീങ്ങിയ ലങ്ക വിജയിക്കുകയായിരുന്നു. ബുധനാഴ്ച നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ മാലദ്വീപിനെ നേരിടും. മൂന്നു പേരുള്ള ഗ്രൂപ്പില്‍നിന്ന് ആദ്യത്തെ രണ്ടു സ്ഥാനക്കാര്‍ സെമിയിലെത്തും. മാലദ്വീപിനെതിരേ വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്കു സെമിയിലെത്താനാകൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.