മഴ കളിച്ചു, പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്
മഴ കളിച്ചു, പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്
Friday, October 9, 2015 11:35 PM IST
കോല്‍ക്കത്ത: കനത്ത മഴയെത്തുടര്‍ന്ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി-20 ഉപേക്ഷിച്ചു. ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്നലെ നടക്കേണ്ട മത്സരത്തില്‍ ഒറു പന്തുപോലും എറിയാനായില്ല. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പര ദക്ഷിണാഫ്രിക്ക 2-0നു സ്വന്തമാക്കി. മുന്‍ ബിസിസിഐ പ്രസിഡന്റ് ജഗ്്മോഹന്‍ ഡാല്‍മിയയ്ക്കു പ്രത്യേക ആദരവു പ്രകടിപ്പിക്കുന്ന മത്സരം കൂടിയാകേണ്ടതായിരുന്നു ഇത്.

എന്നാല്‍, തുടര്‍ച്ചയായ രണ്ടു തവണത്തെ പരിശോധനയ്ക്കു ശേഷം മത്സരം ഉപേക്ഷിച്ചതായി അമ്പയര്‍മാര്‍ പ്രഖ്യാപിക്കുകയായിരുന്നു. അറുപതിനായിരത്തിലേറെ ആരാധകര്‍ മത്സരം കാണാന്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ എത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.