വിജേന്ദറിന്റെ ആദ്യ ഇടി നാളെ
വിജേന്ദറിന്റെ ആദ്യ ഇടി നാളെ
Friday, October 9, 2015 11:34 PM IST
ലണ്ടന്‍: പ്രഫഷണല്‍ ബോക്സിംഗ് രംഗത്തേക്കു ചുവടുമാറിയ ഒളിമ്പിക് വെങ്കലമെഡല്‍ ജേതാവ് വിജേന്ദര്‍ സിംഗിന് നാളെ കന്നി മത്സരം. മേവെതറും പക്കിയാവോയുമൊക്കെ മാറ്റുരയ്ക്കുന്ന പ്രഫഷണല്‍ ബോക്സിംഗ് റിംഗില്‍ ആദ്യ ബൌട്ടിനിറങ്ങുന്ന വിജേന്ദറിന്റെ എതിരാളി ഇംഗ്ളീഷ് താരം സോണി വൈറ്റിംഗാണ്. ഇന്ത്യന്‍ സമയം നാളെ രാത്രി 10നു മാഞ്ചസ്ററിലാണ് മത്സരം. സോണി സിക്സില്‍ തത്സമയ സംപ്രേക്ഷണമുണ്ടാകും. ആദ്യമത്സരത്തിനിറങ്ങുമ്പോള്‍ ഏവരും ചോദിക്കുന്നത് നിങ്ങള്‍ സമ്മര്‍ദത്തിലാണോ എന്നാണ്.

എന്നാല്‍, ഞാനെന്തിനു സമ്മര്‍ദത്തിലാകണം. ജീവിതത്തില്‍ നേടേണ്ടതെല്ലാം ഞാന്‍ നേടി. ഒളിമ്പിക് മെഡലും ലോകചാമ്പ്യന്‍ഷിപ്പ് മെഡലുകളുമടക്കം. പിന്നെ എന്തിനു പേടിക്കണം- വിജേന്ദര്‍ പ്രതികരിച്ചു. 2001ല്‍ അമച്വര്‍ ബോക്സിംഗിലെത്തിയ ഞാന്‍ ഇതിനെയും പുതിയ തുടക്കമായാണു കാണുന്നത്. വൈറ്റിംഗിനെ നേരിടാന്‍ ഞാന്‍ തയാറായിക്കഴിഞ്ഞു- വിജേന്ദര്‍ പറഞ്ഞു.


കഴിഞ്ഞ മൂന്നു മാസത്തെ കഠിന പരിശീലനത്തിനു ശേഷമാണ് വിജേന്ദര്‍ പോരാട്ടത്തിനിറങ്ങുന്നത്. ലോകോത്തര പരിശീലകരായ ജാക് കറ്റാറല്‍, അഡ്രിയാന്‍ ഗൊണ്‍സാലസ്, ജിമ്മി കില്ലി എന്നിവരുടെ കീഴിലാണ് വിജേന്ദറിന്റെ പരിശീലനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.