ഓസീസിന് 23 റണ്‍സ് ജയം
Sunday, August 30, 2015 11:41 PM IST
ബെല്‍ഫാസ്റ്: അയര്‍ലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് 23 റണ്‍സ് ജയം. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കങ്കാരുക്കള്‍ 41 ഓവറില്‍ ആറു വിക്കറ്റിന് 222 റണ്‍സെടുത്തു. ഡേവിഡ് വാര്‍ണറിന്റെ (84) തകര്‍പ്പന്‍ ബാറ്റിംഗാണ് ഓസീസ് ഇന്നിംഗ്സിലെ സവിശേഷത. അരങ്ങേറ്റം കുറിച്ച ഓപ്പണര്‍ ജോ ബര്‍ണസ് 70 പന്തില്‍ 69 റണ്‍സെടുത്തു.

ഓപ്പണിംഗ് വിക്കറ്റില്‍ വാര്‍ണര്‍ക്കൊപ്പം 139 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും ബര്‍ണസിനാ യി. മറുപടി ബാറ്റിംഗില്‍ പലകുറി മഴ തടസപ്പെടുത്തിയപ്പോള്‍ അയര്‍ലന്‍ഡിന്റെ വിജയലക്ഷ്യം 181 റണ്‍സാക്കി പുനര്‍നിര്‍ണയിച്ചു. ഒരുഘട്ടത്തില്‍ വിജയത്തിലേക്കെന്നു തോന്നിച്ച ഐറിഷ് പട 23.4 ഓവറില്‍ 157ന് ഓള്‍ഔട്ടായി. ഓസീസിനായി കോര്‍ട്ടല്‍ നൈല്‍ മൂന്നുവിക്കറ്റ് വീഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.