സൂപ്പര്‍ കിംഗ്സിന്റെ സസ്പെന്‍ഷന്‍ തുടരും
Friday, August 28, 2015 10:13 PM IST
ചെന്നൈ: സുപ്രീം കോടതി നിയമിച്ച ആര്‍.എം. ലോധ കമ്മീഷന്‍ തങ്ങളെ സസ്പെന്‍ഡ് ചെയ്തതു പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ സൂപ്പര്‍ കിംഗ്സ് അധികൃതര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ചെന്നൈ ഹൈക്കോടതി തള്ളി. രണ്ടുവര്‍ഷത്തെ സസ്പെന്‍ഷനാണ് ലോധ കമ്മീഷന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഐപിഎല്‍ ഭരണസമിതിയും ബിസിസിഐ പ്രവര്‍ത്തക സമിതി യോഗവും കൂടാനിരിക്കെയായിരുന്നു സൂപ്പര്‍ കിംഗ്സ് അധികൃതര്‍ കോടതിയെ സമീപിച്ചത്. പുതിയ ടീമുകള്‍ വേണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇന്നു തീരുമാനമുണ്ടാകും. ഇതോടെ ചെന്നൈക്ക് ഈ സീസണില്‍ കളിക്കാനാവില്ലെന്ന് ഏറെക്കുറെ ഉറപ്പായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.