പേടിഎമ്മിനു ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ്
Friday, July 31, 2015 12:14 AM IST
മുംബൈ: പ്രമുഖ ഇ കൊമേഴ്സ് കമ്പനിയായ പേടിഎം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഹോംമത്സരങ്ങളുടെ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കി. 2019 വരെയുള്ള നാലുവര്‍ഷത്തേക്കാണ് ബിസിസിഐയുമായി കരാറിലെത്തിയത്. ഇക്കാലയളവില്‍ നടക്കുന്ന ഓരോ മത്സരത്തിനു പേടിഎം ബോര്‍ഡിനു 2.42 കോടി രൂപ വീതം നല്കും. 86 മത്സരങ്ങളാണ് കരാര്‍ കാലവധിയിലുള്ളത്. മുമ്പുണ്ടായിരുന്ന സ്പോണ്‍സര്‍മാരായിരുന്ന മൈക്രോമാക്സ് 2.02 കോടി രൂപ വീതമായിരുന്നു ഓരോ മത്സരത്തിനും നല്കിയിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.