വിലക്കു നീക്കാന്‍ ശ്രീ ബിസിസിഐക്കു കത്തയച്ചു
Thursday, July 30, 2015 11:43 PM IST
കൊച്ചി: കോടതി വിധി അനുകൂലമായ സാഹചര്യത്തില്‍ വിലക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ശ്രീശാന്ത് ബിസിസിഐക്ക് കത്തയച്ചു. തന്നെ കുറ്റവിമുക്തനാക്കിയ കോടതിവിധിയുംകൂടി പരിഗണിച്ച് അനുകൂല തീരുമാനം കൈക്കൊള്ളണമെന്നാണ് ശ്രീശാന്തിന്റെ ആവശ്യം. ഇന്നലെ ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂറിനെ നേരില്‍ കാണുമെന്നാണ് ശ്രീശാന്ത് അറിയിച്ചിരുന്നതെങ്കിലും ഇത് മാറ്റിവച്ചാണ് കത്ത് നല്‍കിയത്.

ശ്രീശാന്തിന്റെ വിലക്കുനീക്കുന്നകാര്യം പരിഗണിക്കുമെന്ന് നേരത്തെ അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കിയിരുന്നു. വിലക്ക് നീക്കാന്‍ ബിസിസിഐയ്ക്കെതിരെ കോടതിയെ സമീപിക്കില്ലെന്ന് ശ്രീശാന്തും അറിയിച്ചിരുന്നു. കത്തിലെ വിവരങ്ങള്‍ എന്തൊക്കെയെന്ന് ശ്രീ വ്യക്തമാക്കിയിട്ടില്ല.


വിലക്കു തുടരും: ബിസിസിഐ

ന്യൂഡല്‍ഹി: വാതുവയ്പ് കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ എസ്. ശ്രീശാന്തടക്കമുള്ള താരങ്ങളുടെ വിലക്ക് തുടരുമെന്നു ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍. കോടതി വിധിയുടെ അടിസ്ഥാനത്തിലല്ല താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. അച്ചടക്കസമിതിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ്. ഭിന്നാഭിപ്രായമുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും ഠാക്കൂര്‍ വ്യക്തമാക്കി. ഇതോടെ സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്താമെന്ന ശ്രീയുടെ ആഗ്രഹം നീളുമെന്ന് ഉറപ്പായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.