അമ്പെയ്ത്ത്: ഇന്ത്യന്‍ വനിതകള്‍ക്ക് ഒളിമ്പിക്സ് യോഗ്യത
Wednesday, July 29, 2015 11:25 PM IST
കോപ്പന്‍ഹേഗന്‍: അമ്പെയ്ത്ത് ലോക ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചതോടെ 2016 റിയോ ഒളിമ്പിക്സിനു യോഗ്യത നേടി. എന്നാല്‍, പുരുഷന്മാര്‍ക്കു യോഗ്യത നേടാനായില്ല. ലോക ചാമ്പ്യന്‍ഷിപ്പിലെ റീകര്‍വ് ഇനത്തില്‍ മത്സരിച്ച വനിതകള്‍ ജര്‍മനിയെ 5-3നാണ് തോല്‍പ്പിച്ചത്. 1-3ന് പിന്നില്‍ നിന്നശേഷമായിരുന്നു ദീപിക കുമാരി, ലക്ഷ്മി റാണി മാജി, റിമില്‍ ബുറീലി എന്നിവരടങ്ങുന്ന ടീം വിജയം നേടി ക്വാര്‍ട്ടറിലെത്തിയത്. പുരുഷന്മാരുടെ മത്സരത്തില്‍ രാഹുല്‍ ബാനര്‍ജി, മംഗള്‍ സിംഗ് ചാംപിയ, ജയന്ത താലുക്ദാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ടീം 4-2ന് മുന്നില്‍ നിന്നശേഷം ഇറ്റലിയോട് ടൈബ്രേക്കറില്‍ തോല്‍ക്കുകയായിരുന്നു. ബാനര്‍ജിയും ചാംപിയയും താലുക്ദാറും വ്യക്തിഗത ഇനത്തില്‍ മത്സരിക്കുന്നുണ്ട്.


വനിതകളുടെ മത്സരത്തില്‍ ജര്‍മനിയുടെ കരിന വിന്റര്‍, യേലേന റിച്റ്റര്‍, ലിസാ അണ്‍റ എന്നിവരുടെ ടീം ആദ്യ സെറ്റ് 59-46ന് സ്വന്തമാക്കി. രണ്ടാം സെറ്റ് 5-5 നേടിക്കൊണ്ട് 3-1ലാക്കി. മൂന്നാം സെറ്റ് ജര്‍മനി 51-50ന് കരസ്ഥമാക്കി 3-3 ആക്കി. ആവേശകരമായ നാലാം സെറ്റില്‍ ഇന്ത്യന്‍ ത്രയം 53-52ന്റെ ജയത്തോടെ ക്വാര്‍ട്ടറിലും ഒളിമ്പിക്സിനും യോഗ്യത നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.